ഈ 'മെയില്‍' കോടതി...

From: വാദിഭാഗം.വക്കീല്‍@കേരളാഹൈകോര്‍ട്ട്.കോം
To:ബഹുമാനപ്പെട്ട.ജഡ്ജി@കേരളാഹൈകോര്‍ട്ട്.കോം
എന്റെ കക്ഷിയായ പിണറായി വിജയനെ താറടിക്കാനും ടിയാന്റെ രാഷ്ട്രീയജീവിതവും
സാമൂഹിക പ്രവര്‍ത്തനങ്ങളും തകര്‍ക്കാനും കേരളത്തിലെയും ചൈനയിലേയും ക്യൂബയിലേയും
കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളെ തകര്‍ത്തെറിയാനും വേണ്ടി തന്നെയാണ് എതിര്‍ കക്ഷിയും
റേഷന്‍ഷാപ്പ് നടത്തിപ്പുകാരന്റെ മകനുമായ റെനി തന്റെ ഈമെയിലില്‍
ഒരു വലിയ ബംഗ്ലാവിന്റെ അടിക്കുറിപ്പായീ "പീണറായീസ് ഹൌസ്"
എന്ന് ചേര്‍ത്ത് സ്വന്തം ഓഫീസ് മെയിലില്‍നിന്നും മെയിലുണ്ടാക്കി
പ്രബുദ്ധ രാഷ്ട്രീയ കേരളത്തിലേക്കയച്ചത് എന്ന് മെയിലിന്റെ കോപ്പികള്‍ വെച്ചു നോക്കിയാല്‍
ബഹുമാനപ്പെട്ട കോടതിക്കു ബോധ്യമാവും.

ആയതിനാല്‍ പ്രതിക്കു കോടതി തക്കതായ ശിക്ഷവിധിക്കുകയും
തിരുവനന്തപുരത്തുനിന്നും വടക്കോട്ടു നോക്കി 'ലേലു ഹല്ലൂ..ലേലു ഹല്ലൂ'
എന്ന് മൂന്നു പ്രാവശ്യം പൊതുജന മധ്യത്തില്‍ വെച്ച് വിളിച്ചു പറയാനും
'ഞാന്‍ പിണറായിവിജയനോട് ലേലു ഹല്ലൂ' എന്ന മെയില്‍
കേരളത്തില്‍ മെയില്‍ ഐഡിയുള്ള എല്ലാവര്‍ക്കും ഫോര്‍വേര്‍ഡ്ചെയ്യാനും,
അത് ശശി തരൂരിനോട് ട്വീറ്റ് ചെയ്യാനും ആജ്ഞാപിക്കണമെന്ന് താഴ്മയായീ അപേക്ഷിക്കുന്നൂ.

എന്ന് വിശ്വ'സ്ഥ'തയോടെ,
വാദിഭാഗം.വക്കീല്‍..
ഒപ്പ്.

From:ബഹുമാനപ്പെട്ട.ജഡ്ജി@കേരളാഹൈകോര്‍ട്ട്.കോം
To: പ്രതിഭാഗം.വക്കീല്‍@കേരളാഹൈകോര്‍ട്ട്.കോം
പ്രതിഭാഗം വക്കീലിനെന്തെങ്കിലും പറയാനുണ്ടോ?

എന്ന് ,
ബഹുമാനപ്പെട്ട.ജഡ്ജി..
ഒപ്പ്.

From: പ്രതിഭാഗം.വക്കീല്‍@കേരളാഹൈകോര്‍ട്ട്.കോം
To: ബഹുമാനപ്പെട്ട.ജഡ്ജി@കേരളാഹൈകോര്‍ട്ട്.കോം
എന്റെ കക്ഷി റെനി, വാദിഭാഗം.വക്കീല്‍@കേരളാഹൈകോര്‍ട്ട്.കോം പറഞ്ഞ
ഉദ്ദേശം വെച്ചിട്ടല്ല അങ്ങനെ ഒരു അടിക്കുറിപ്പെഴുതിയത്. മേല്‍പ്പടിയാന്‍ പിണറായിയുലുള്ള
തന്റെ ഒരു സുഹൃത്ത് മിസ്റ്റര്‍ സരോജ് കുമാറിനെ, ആസ് നോണ്‍ ആസ് രായപ്പന്‍ തെങ്ങും മൂട്,
ഉദ്ദേശിച്ചുമാത്രമാണ് അങ്ങനെ ഒരു മെയില്‍ അയച്ചത് എന്ന് ബഹുമാനപ്പെട്ട കോടതി,
മെയില്‍ വായിച്ചു കഴിഞ്ഞാല്‍ ബോധ്യമാവും. മേല്‍പ്പടിയാന്‍ മേല്‍പ്പറഞ്ഞ മെയിലില്‍
വിജയന്‍ എന്നോ ദാസന്‍ എന്നോ എഴുതിയിട്ടില്ല.
പിണറായീ എന്ന ഒരു സ്ഥലപ്പേരുമാത്രമേ വെച്ചിട്ടുള്ളൂ. അതിനെ 'പിണറായി വിജയന്‍'
എന്ന് വ്യാഖ്യാനിച്ചതിന്റെ ഉത്തരവാദിത്തം വാദിഭാഗം വക്കീലടക്കമുള്ള
കുടില ഹൃദയമുള്ള കേരളിയര്‍ക്കാണ്.

ആയതിനാല്‍ എന്റെ കക്ഷി നിരുത്തരവാദിയാണെന്നും എന്റെ കക്ഷിയെ
വെറുതേവിടുന്നതിന്നു പുറമേ, വാദിയെ, എന്റെ കക്ഷിയെ വെറും
ഒരു മെയിലയച്ചതിന്റെ പേരില്‍ അപമാനപ്പെടുത്താനായി കള്ളക്കേസില്‍
കുടുക്കിയതിന്നെതിരെ കോടതി സ്വമേദയാ കേസെടുക്കണമെന്നും ദയവായി
അപേക്ഷിച്ചുകൊള്ളുന്നൂ.

എന്ന് വിശ്വ'സ്ഥ'തയോടെ,
പ്രതിഭാഗം.വക്കീല്‍..
ഒപ്പ്.

From:ബഹുമാനപ്പെട്ട.ജഡ്ജി@കേരളാഹൈകോര്‍ട്ട്.കോം
To: പ്രതിഭാഗം.വക്കീല്‍@കേരളാഹൈകോര്‍ട്ട്.കോം,
വാദിഭാഗം.വക്കീല്‍@കേരളാഹൈകോര്‍ട്ട്.കോം
CC:പ്രബുദ്ധ.പൊതുജനം@കേരളം.കോം
കോടതി ഈ കേസിന്റെ വിധിപറയാനായി അടുത്ത തിങ്കളാഴ്ച വീണ്ടും കൂടുന്നതാണ്.
ഇത്രയും കൂലങ്കുഷമായ ഒരു കേസ് ഈ കോടതിക്ക്
ഒരു തലവേദന ആയിത്തീര്‍ന്നതു കാരണം, ഈ കേസിന്റെ വിധിപ്രഖ്യാപിക്കുന്നതു
വരെ മലയാളികള്‍ ഇമെയില്‍ അയക്കുവാനോ വായിക്കുവാനോ പാടുള്ളതല്ലെന്ന്
കോടതി ഇതിനാല്‍ കല്‍പ്പിച്ചു കൊള്ളുന്നൂ.

ഓര്‍ഡര്‍ ..ഓര്‍ഡര്‍...!
എന്ന് ,
ബഹുമാനപ്പെട്ട.ജഡ്ജി..
ആപ്പ്.

ഒരു ഈമെയില്‍ എടുത്ത് കുളത്തിലിട്ടാലും
ബ്ലും!

3 comments:

Areekkodan | അരീക്കോടന്‍ said...

):

നാട്ടുകാരന്‍ said...

ഇതിനേക്കുറിച്ച് ഞാനും ഒരു പോസ്റ്റിട്ടിരുന്നു അതിവിടെ വായിക്കാം.

ഭൂതത്താന്‍ said...

വിടില്ല അല്ലെ ...ആ വീടിനെ ....ഹ ഹ