അദ്രൈമാനിക്ക വിത്ത് മനോരമ ആന്റ് ഒരു വിതൌട്ട് കാലിച്ചായ: "ഹല്ല രാമാ.. ഈ ഹറാം പറന്ന കൊച്ചീടീമിനാട്ടോ അടുത്ത ഐ പീ എല്ല് കപ്പ്."
കേട്ട രാവുണ്ണി നായര്‍: അതെന്തേ ഇയ്യങ്ങനെ പറഞ്ഞേ അദ്രൈമാനേ? ഓര് ടീം സെറ്റപ്പാക്കീട്ടൂംകൂടെല്ലല്ലാ.. ഐന്റെ മുന്നെ ജ്ജ് കപ്പോര്ക്ക് കൊടുത്തോ?
അദ്രൈമാനിക്ക [ചായ ബോട്ടം സിപ്പ് എടുത്തതിന് ശേഷം]: ഈ കളിക്ക് ആദ്യത്തെ ഏറു മുതലന്നെ പന്ത് അടിച്ച് അമേരിക്ക കടത്തണം നായരേ, അങ്ങനത്തോരേ ജയിക്കൂ. ഞമ്മളെ കൊച്ചീക്കാര് ഐന്റൊക്കെ മുന്നേ അടി തൊടങ്ങീലേ... ഇങ്ങള് പത്രം ബായിക്കി നായരെ...
രാവുണ്ണിനായര്: എന്തേന്ന് പത്രത്തില്‍?
അദ്രൈമാനിക്ക [കാലി ഗ്ലാസ് രാമേട്ടന് തിരിച്ച് കൊടുത്തു]: എതിര്‍ടീമിലെ ഒരു ഹലാക്കിന്റെ ചെയ്ത്താന്ണ്ട് ലളിത് മോഡീ, ഐ പീ എല്ലിന്റെ മൊത്തം മൊയലാളി.
നായര്‍: ആ ഞാങ്കണ്ട്ക്ണ്, ഏതേങ്കിലും ടീമിന്റെ മൊയലാളിമാര് പെണ്ണണെങ്കി ഓരപ്പം മാത്രം ഇരിക്ക്ണ ആ കോട്ടൊക്കെ ഇട്ടോനല്ലല്ലേ...
അദ്രൈമാനിക്ക: ഓന്തന്നേ...ഓന് ഞമ്മളെ ശശിസാറിനിട്ട്ങ്ങാണ്ട് കളി തൊടങ്ങണേന്റെ മുന്നെ ടൂട്ടറോണ്ടൊരേറ്.
നായര്‍: അതെന്ത അദ്രോ ടൂട്ടറ്?
അദ്രൈമാനിക്ക: അതെന്താന്ന് ഇനിക്കും മുയ്മ്മനായിട്ടങ്ങട്ട് മനസ്സിലായീല്ല... ഈ കമ്പ്യൂട്ടറിലെ എന്തോരു കുപ്പിക്കണ്ടംന്ന് കരുതിക്കോളീ ങ്ങള്പ്പം...
നായര്‍: ആ ന്നട്ട്..
അദ്രൈമാനിക്ക: ഞമ്മളെ ശശിസാറാരാമോന്. ഈ കുപ്പികണ്ടം കൊണ്ട് മൂപ്പര് കൊറേ കളിച്ചതാണല്ലാ..അങ്ങനെ ശശിസാറ് ആ ഏറങ്ങട്ടാഞ്ഞടിച്ചിട്ട്ണ്ട്... ഞ്ഞ്പ്പം അതെവിടെപ്പൊയി കര തൊടുംന്ന് കാത്തിരിന്ന കാണണം . മൊയലാള്യാണോനൊന്നും നോക്കാതെ അമ്മാതിരി അട്യാ ശശി സാറടിച്ചത്.
നായര്‍: ഈ ശശിസാറും കൊച്ചിടീമിന്റെ ബൂര്‍ഷാ മൊയലാളി ആന്നെല്ലേ കേക്കണത്?
അദ്രൈമാനിക്ക: ആണ്ണ്ന്ന് കൂട്ടിക്കോളീ. അങ്ങനെത്തെ ആഞ്ഞടിക്കണ മൊയ്ലാളിമാര്ള്ള ടിമിലെ കുട്ടിച്ചെയ്ത്താന്മാരും അങ്ങനെതന്നെ ആഞ്ഞടിക്കൂലേ?? അപ്പോ കളി ആ പഹയന്മാര് ജയിക്കൂലേ... ?
നായര്‍: അത് അദ്രൈമാന് പറഞ്ഞത് കാര്യം
അദ്രൈമാനിക്ക: അതാ ഞാന്‍ പറഞ്ഞത് നായരേ, കൊച്ചീടീമിനാട്ടോ അടുത്ത ഐ പീ എലല് കപ്പ് ന്ന്...
രാമേട്ടന്: അപ്പോ ബാക്കി ടീമൊക്കെ?
ബ്ലും!
നായര്‍: അത് അദ്രൈമാന് പറഞ്ഞത് കാര്യം
അദ്രൈമാനിക്ക: അതാ ഞാന്‍ പറഞ്ഞത് നായരേ, കൊച്ചീടീമിനാട്ടോ അടുത്ത ഐ പീ എലല് കപ്പ് ന്ന്...
രാമേട്ടന്: അപ്പോ ബാക്കി ടീമൊക്കെ?
ബ്ലും!
8 comments:
അവസാനം ശശിയാകുമോ എന്തോ?
എന്നാ പിന്നെ, എന്റെ വക ഒരു ബ്ലും!
ബാക്കി ടീമോക്കെ കൊച്ചി കായലില്‍ ബ്ലും...
നന്നായിരിക്കുന്നു!!!
നമ്മടെ ശശി അണ്ണന് അല്ലിയോ ചുക്കാന്‍ പിടിക്കണത്.. ഒന്ന് സംഭവിക്കില്ല... :)
അടുത്ത ഐ. പി. എല്ലില്‍ കൊച്ചി ടീമുണ്ടെങ്കില്‍......”ബ്ലും”
ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ, നടുകഷ്ണം തന്നെ തിന്നുക, അല്ല പിന്നെ....
:)
Post a Comment