ഭാഗം 1:
ഏപ്രില്‍ പതിമൂന്ന്. രാത്രി ..കൂരാകൂരിരുട്ട്!
പണ്ടാരടങ്ങാനായിട്ട് ഒടുക്കത്തെ പണികാരണം രണ്ടാളും ലേറ്റായാണ് റൂമിലെത്തിയത്.
സമയം 11:30...
"ടാ, നാളെ ഏപ്രില്‍ പതിനാലല്ലെ?"
"ആവും"
"അപ്പൊ നാളെയല്ലേ വിഷു?"
"ഷിറ്റ്!, ഈ അമ്മയ്ക്കിതൊക്കെയൊന്നു വിളിച്ചു പറഞ്ഞൂടെ? കണികാണാനിനി കൊന്നപ്പൂവെവിടെ തപ്പും ഈ ബാങ്ക്ലൂരില്‍"
"അതാ ഞാനും ആലോചിക്കുന്നെ, എന്റെ അമ്മേം അങ്ങനെയങ്ങു മറക്കാന്‍ സാധ്യതയില്ലല്ലോ"
"ആ... ആരും ഒന്നും പറയുന്നതും കേട്ടില്ല..."
"ആ പോട്ട് പുല്ല്.. ഒരു വിഷൂന് കണി കണ്ടില്ലെങ്കിലൊന്നും സംഭവിക്കില്ല.."
"എന്നാലും ആ സങ്കടം തീര്‍ക്കാന്‍ ഒരുബോട്ടലുപോലും കിട്ടാനെനി വകുപ്പില്ല..."
"നീ കൂടുതലാലോചിക്കേണ്ടാ, കിടന്നുറങ്ങാന്‍ നോക്ക്... "
"ഗുഡ് നൈറ്റ്"
"ആ... ഗുഡ് നൈറ്റ്"
ഭാഗം 2:
ഏപ്രില്‍ 14:
രാവിലേ എണീറ്റു. കുളിച്ചു.
ഒട്ടും കുറയ്ക്കണ്ട. ഇന്നെങ്കിലും മലയാളി മങ്കന്മാരാവാന്നു കരുതി.
കണികാണാത്ത ചമ്മലൊന്നും മുഖത്തുവെയ്ക്കതെ നല്ല ഓരോ വെള്ള മുണ്ടും ജുബ്ബേം ഇട്ടു രണ്ടാളും ഓഫീസിലെത്തീ. [താങ്ക്സ് റ്റു അവസാനത്തെ എത്നിക് ഡേ.. അന്നു മേടിച്ചത മുണ്ടും ജുബ്ബേം!]
ഒരു മുന്നൂറൂ മലയാളികളെങ്കിലും ഉള്ള ഓഫീസില്‍ ഒരൊറ്റ ആളുപോലും മുണ്ടെടുത്തിട്ടില്ല, കേരളാ സാരി എടുത്തിട്ടില്ല..ഒരു "ശശി" മണം അടിച്ചു. ഡെസ്കില്‍ വന്നു, നേരെ മനോരമ ഓപ്പണ്‍ ചെയ്തു.
"നാളെ വിഷു"
"ശശി... കണ്‍ഫേംഡ്!!!"
ഭാഗം 3:
ഏപ്രില്‍ 14, വൈകീട്ട് അഞ്ചുമണി.
വന്‍ മഴന്നുപറഞ്ഞാപോരാ ഓടുക്കത്തെ മഴേംകാറ്റും ഇടീം മിന്നലും.
ബൈക് എടുക്കാന്‍ ഒരു നിവര്ത്തിയുമില്ല.
അവസാനം മഴകഴിഞ്ഞപ്പോ രാത്രി ഒമ്പതു മണി.
നേരെ വിട്ടു. വീടെത്തിയപ്പോ പത്തുമണി.
നല്ലതണുപ്പും...ബാറടയ്ക്കുന്നതിന്റെ മുന്നേ സധനം മേടിക്കണം.
ഇന്നലെ മിസ്സയതും ഇന്നു ശശിയായതും അലിയിച്ചിറക്കാന്‍ ഐസ്ക്യൂബ്സും.
ഒരു പെഗ്ഗ്, രണ്ട്, മൂന്ന്.
അമ്മേടെ വിളിവന്നൂ മൊബൈലില്‍.
"ടാ നിനക്കു കൊന്നപ്പൂ കിട്ടിയോ?"
"ശ്ശൊ!"
"എന്തേ, കിട്ടീല്ലേ?"
"ആ മേടിക്കണം, മറന്നു. "
"ന്ന, പോയി മേടിച്ചോ, നാളെ കണികണ്ടിട്ടു വിളിക്കാം"
"ആ"
"ഞാന്‍ വിളീച്ചുണര്ത്തണോ?"
"വേണ്ടമ്മേ.. ഞാന്‍ അലാറം വെച്ചോളം.."
"ശരി."
"ശരി."
അവനിനിയും എത്തീട്ടില്ല.
ക്ലയന്റിന്റെ അമ്മായപ്പനു വിളിച്ചോണ്ടിരുന്നു പണിയുന്നുണ്ടാവും.
ഇനി ഇപ്പൊ പുറത്തു പോവാനൊന്നും വയ്യ..
കണി???...
അവന്റെ നമ്പറെടുത്തു കുത്തീ..
"ടാ, നീ വരുമ്പോ ഇത്തിരികൊന്നപ്പൂ കിട്ടോന്നു നോക്ക്...ഞാന്‍ മറന്നൂ..."
"പോ %#$%$#... ഇവിടേന്ന് ഇന്നൊന്നും രക്ഷപ്പെടുംന്നു തോന്നുന്നില്ല"
"അപ്പോ കണി കാണെണ്ടെ?"
"നീ ഒരു ഫുള്‍ ഫ്ലെഡ്ജ് കണീടെ ചിത്രം ഗൂഗിളീന്ന് എടുത്ത് ഡെസ്ക്ടോപ്പില് വാള്‍പേപ്പറായി സെറ്റ്ചെയ്തിട്, സിസ്റ്റം ഓഫ് ചെയ്യണ്ട."
"ആളിയാ അതു മതിയോ?"
"അത്രമതീടാ... ഇനി കൊന്നപ്പൂവൊന്നും കിട്ടൂല്ലാ."
"ഓകെ"
"ശരി അളിയാ"
എന്തായാലും ചിത്രം കിട്ടീ.
അപ്പൊ കണി ഓക്കെയായി.
എന്നാ പിന്നെ അതു മൊബിലില് വാള്പേപ്പറാക്കിയാ രാവിലെ ചുമ്മാ ഏണീറ്റ് സിസ്റ്റം തപ്പണ്ട.
അങ്ങനെ അതു മൊബൈലില്‍ വാള്‍പേപ്പറാക്കി.
കണി നമ്മളെത്തേടി ബെഡീലേക്ക് ....
ഗ്ലാസിലൊഴിച്ചു വെച്ചതിന്റെ ബോട്ടംസിപ്പ്.
ഇനി സുഖായിട്ടൂറങ്ങാം.
ഈ വിഷൂനും കണി കണ്ടുതന്നെ ഊണരാം..
ശ്ശോ സന്തോഷം.
ബ്ലും!
11 comments:
നിങ്ങൾ ആളൊരു പുലി തന്നെ. നല്ല അർമാദ കണി!. ഇരിക്കട്ടെ ഒരു നൂറു ബ്ലും!
ആഹാ അപ്പൊ ഹൈറ്റെക്ക് കണി ആയിരുന്നല്ലേ, നന്നായി മോഡേണ്‍ കണി
പതിനാലില്‍ കിണഞ്ഞ കണിയെടുത്തു വെള്ളത്തിലിട്ടു..ബ്ലും..
പതിനഞ്ചിന് വേണ്ടി ഗൂഗിള്‍ തന്ന കണിയെടുത്ത് മൊബൈലിലും...ബ്ലു.ബ്ലും..
ഇനി കണിക്കാണോ പഞ്ഞം..വാട്ട് ആന്‍ ഐഡിയ സേട്ടു
കാലം പോയൊരു പോക്കേ.മൊബൈലില്‍ റെഡിമെയ്ഡ് കണി വരെയെത്തി കാര്യങ്ങള്‍.:)
nalla kani kaanal....blum
അതന്നെ, കാലം പോയൊരു പോക്കേ. എന്തൊക്കെ കാണണം, കേക്കണം :)
hhhehehe...post kollam kettooo...aa 14th nnu poyi sasi aayathu kiduu....happy vishu and kulathilekk oru paara kallum...BLUMMMMMMMMMMMMMMMMMMM!!!!
:)
mmmm kalakki
എന്റെ ചേട്ടായീ... ഇത്രക്കു ഹൈടെക്ക് ആകണമായിരുന്നോ???
പോസ്റ്റ് കൊള്ളാം... ഭാവിയില്‍ ചില മടിയന്‍ മലയാളികള്‍ക്കിതു പ്രചോദനമാകും...
-പെണ്‍കൊടി
kollalo kani...
pravasikalku oru pariharam....
എനിക്കും പറ്റിയതാണ് ഇതേ അബദ്ധം....14-ഇന്‍ രാവിലെ ചിലര്‍ക്കെല്ലാം മെസ്സേജും അയച്ചു...പിന്നെ അതെല്ലാം അഡ്വാന്‍സ് ആണെന്ന് പറയേണ്ടി വന്നു....:)..ഈ ഏപ്രില്‍ 14-നെ കൊണ്ടുള്ള ഓരോ ബുദ്ധിമുട്ട്.... ..
Post a Comment