ലയനം (A).

മുന്നറിയിപ്പ് : പതിനെട്ടിനു മുകളില്‍ മാത്രം.
...അനന്തരം രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഉരുകിത്തീരാറായ ആ മെഴുകിതിരിനാളത്തിന്റെ ഇത്തിരി വെട്ടത്തില്‍, മീനച്ചൂടിലിറ്റിറ്റുവീഴുന്ന വിയര്‍പ്പുതുള്ളികളെ അവഗണിച്ച് അവരിരുവരും അന്യോന്യം ലയിച്ചു ചേര്‍ന്നു...
  

ഐ'ജി' എ'ജി' യില്‍ ലയിക്കുന്നൂ
ജോ'ജി' മാ'ജി' യില്‍ ലയിക്കുന്നൂ.
പിള്ള തള്ളയില്‍ ലയിക്കുന്നൂ....

ഇതിങ്ങനെ അലിഞ്ഞും ലയിച്ചും തീര്‍ന്നാല്‍ ഈ മഹത് പാരമ്പര്യം... "വളരുംതോറും പിളരും, പിളരുംതോറും വളരും: കേരളാ കോണ്ഗ്രസ്".... ബ്ലും! ആയിപ്പോവില്ലേന്നൊരു സംശയം !

പക്ഷേ ആരൊക്കെ എതിര്‍ത്താലും ശരീ, എന്തൊക്കെ സംഭവിച്ചാലും ശരീ.... "ത്മജ നമ്മുടെ നേതാവേ.. ധീരതയോടെ നയിച്ചോളൂ..."

6 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഇതെല്ലാം ലയിക്കാനുള്ള ആത്മാര്‍ത്തതകൊണ്ടോ, അതോ ലവന്‍മാരു ലയിക്കുമ്പോ നമ്മളൊറ്റയ്ക്കുനിന്നാ തള്ളിപ്പോവുമെന്ന കഞ്ഞിമുക്കിയ രാഷ്ട്രീയ ബുദ്ധികൊണ്ടോ??? ആ...

സലാഹ് said...

ലജ്ജാവഹം

junaith said...

എല്ലാ കേ.കോ യും..കോയില്‍ ...ബ്ലും...(എന്നാ ബ്ലുമ്മാ...)

കണ്ണനുണ്ണി said...

flxible politics alle

jayanEvoor said...

ലയിക്കുന്തോറും പിളരും!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

എവടെങ്കിലും ഒന്ന് ലയിക്കാന്‍ എന്താ മാര്‍ഗ്ഗം?? ;)