...ബള്‍ബ്...

ഇനി മുതല്‍ കേരളത്തില്‍ പകലോടിക്കുന്ന ഇരു ചക്രവാഹനങ്ങളെല്ലാം ഹെഡ് ലൈറ്റ് ഇടണം. ആയത് ഉച്ചയ്ക്കണെങ്കിലും ഇട്ടിരിക്കണം. മോട്ടോര്‍ വാഹന വകുപ്പിലെ ഏമാന്‍മാര്‍ക്കു കത്തിയ ഏറ്റവും പുതിയ ബള്‍ബ്. ലൈറ്റിട്ടില്ലെങ്കില്‍ ഇരുചക്രവാഹനങ്ങളെ വലിയ വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ കാണില്ലാന്ന്....


ഇനി മുതല്‍ പോലീസ് വഴീന്ന് കൈകാണിച്ചാലും നിര്‍ത്താതെ പോവാം. ഏമാന്‍ ഹെഡ് ലൈറ്റിടാത്തതോണ്ട് വാഹനം ഓടിക്കുന്നോര് കണ്ടില്ലേങ്കിലോ ....

ഒരു ബള്‍ബ് ആരോ കുളത്തിലെറിഞ്ഞൂ...

ബ്ലും!
 
ഓഫ്: ഇതു നാളേക്ക്... മറ്റന്നാള്‍ മുതല്‍ പകല്‍ റോഡുമുറിച്ചുകടക്കുന്ന വഴിയാത്രക്കാര്‍ ടോര്‍ച്ചടിച്ച് റോഡ് മുറിച്ച് കടക്കേണ്ടതാണ്.

16 comments:

ശ്രീ said...

ഇവന്മാരുടെയൊക്കെ തലയില്‍ എന്താണാവോ?

Rejeesh Sanathanan said...

നാളെയോ മറ്റന്നാളോ പുതിയ കണ്ടുപിടുത്തം എത്തും......

Ashly said...

Audi കാറുകള്‍ക്ക്, പകല്‍ സമയം റോഡ്‌ visibility/presence കൂട്ടാന്‍ മുന്നില്‍ LED lightകള്‍ ഉണ്ട് - LED daytime running lights എന്ന് പറയും. It is a safety feature.

ഇത് നോക്കൂ http://www.audi.com/com/brand/en/tools/advice/glossary/LED_daytime_running_lights.browser.filter_i_l.html

From that link :-
Daytime running lights make sure you are seen quickly by other road users, whatever the daytime light conditions.

അതെ safety ആയിരിക്കും ഇവിടെയും ഉദേശിച്ചത്. കേരളത്തില്‍ ഒരു ചെറിയ മഴ വന്നാല്‍ തന്നെ, Hazard light ഇട്ടു വണ്ടി ഓടടിയ്ക്കുന്ന എത്രയോ ആള്‍കാര്‍ ഉണ്ട്.

Junaiths said...

ആര്‍.ടി.ഓ വക എല്ലാ ബൈക്കുകാര്‍ക്കും ഓരോ ബള്‍ബ്‌..
എല്ലാരും എളുപ്പം എറിഞ്ഞോ...ബ്ലും ബ്ലും ബ്ലും

Praveen said...

പ്രശ്നം പ്രാപഞ്ചികമാണ്...തലയില്‍ ബള്‍ബ്‌ ഇല്ലാത്ത കുറെ സൃഷ്ടികള്‍ ആര്‍ ടി ഓ ഓഫീസിലും...

ROY GEORGE said...

ഈ നിയമം തായ്‌ലാന്‍ഡില്‍ നേരത്തെ ഉള്ളതാണ് ...പക്ഷെ അവിടത്തെ റോഡുകളുടെ നിലവാരം നമുറെതിനെക്കാള്‍ എത്രയോ ബേധം ആണ് ...വല്ലവന്ടെയും ഉച്ചിഷ്ടം മിഴുങ്ങുക ..അത് നമ്മുടെ തലയില്‍ ശര്‍ദ്ടികുക ...നമ്മുടെ ഗതികേടേ....................

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഈ നിയമം പല വിദേശരജ്യങ്ങളിലും ഉണ്ട്. ചിലയിടത്തെല്ലാം കാറുകള്‍പോലും പകലുകളില്‍ ഹെഡ് ലൈറ്റിടണം. പക്ഷെ ആ രാജ്യങ്ങളില്‍ മിക്കതും വളരെക്കുറച്ച് പ്രകാശം ലഭിക്കുന്നതോ, അല്ലെങ്കില്‍ ദിവസത്തിന്റെ ദൈര്‍ഘ്യം കുറഞ്ഞതോ ആണ് എന്നാണെനിക്കനുഭവം. അത്തരം കാഴ്ചകുറയുന്ന സന്ദര്‍ഭങ്ങളില്‍, ഇവിടെയും നല്ലതുതന്നെ. പക്ഷേ കേരളത്തില്‍ വല്യപെരുന്നളും വെള്ളീയാഴ്ചയും ഒന്നിക്കുമ്ബോ വരുന്ന പരിപൂര്‍ണ്ണ സൂര്യഗ്രഹണത്തിനു മാത്രം സംഭവിക്കുന്ന ആ കാര്യത്തിനുവേണ്ടി എന്നും ലൈറ്റിടുന്ന നമ്മാളാരായീ???

...ടിന്റുമോന്റപ്പന്‍ ഫ്രിഡ്ജ് ശശീ!

കൂതറHashimܓ said...

മലേഷ്യയില്‍ ഇരുചക്ര വാഹനങ്ങള്‍ പകല്‍ സമയത്തും ഹെഡ് ലൈറ്റ് ഉപയോഗിക്കണമെന്ന് നിയമമുണ്ടെന്ന് ഒരു യാത്രാ വിവരണത്തില്‍ വായിച്ചിരുന്നു. അതുമൂലം ആക്സിഡെന്റ് കുറക്കാന്‍ കഴിയുമെങ്കില്‍ അത് കേരളത്തിലും നടപ്പാക്കുന്നതില്‍ എന്താണ് തെറ്റ്... ??

Unknown said...

അപകട സാധ്യത തെല്ലു കുറയ്ക്കുമെങ്കില്‍ ഇത് നല്ലത് തന്നെ. അനേകം വിദേശ രാജ്യങ്ങളില്‍ ഇത് നിലവില്‍ ഉണ്ട് എന്നത് തന്നെ നമുക്കും ഒരു നല്ലതിനാവുംപോള്‍ ഒന്ന് സഹകരിക്കുക

Mohamed Salahudheen said...

അശാസ്ത്രീയമെന്നു പറഞ്ഞുകൂടാ. നോക്കാം. ലൈറ്റ് കൊണ്ടും വലിയ വാഹനങ്ങളിവയെ പരിഗണിക്കില്ലെന്നുറപ്പ്. അപകടസാധ്യത കുറയ്ക്കാനായേക്കും

Anonymous said...

നല്ല തീരുമാനം .................
For more info :
http://www.iihs.org/research/qanda/drl.html

Anonymous said...

നല്ല തീരുമാനം .................
For more info :
http://www.iihs.org/research/qanda/drl.html

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അപ്പൊ നിങ്ങളെല്ലാരും പറയുന്നത് ലൈറ്റിടാംന്നാണല്ലെ, എന്നാ പിന്നെ അങ്ങനെയാവട്ടെ. നോക്കാലോ... പടമാവുന്നതിലും നല്ലത് ഒരു ഹെഡ് ലൈറ്റാണെങ്കില്‍.... രണ്ട് ഹെഡ് ലൈറ്റ് കൊടുക്കാനുണ്ടോഓഓഓഓഓ.... ഒന്ന് ലൈറ്റിടാന്‍.....

Kaippally said...

ഒരു നിയമം ഉണ്ടാകുമ്പോൾ അതിനെ എങ്ങനെ എതിർക്കണം എന്നു ചിന്തിക്കുന്നതാണു് മലയാളിയുടേ ഒരു പ്രത്യേക കഴിവു്. അതിനെ പരിഹസിച്ച് കുറേ മിമിക്രിക്കാരും ബ്ലോഗ് എഴുത്തുകാരും ഇറങ്ങും.

പ്രബുദ്ധ കേരളം മുന്നോട്ട്.

Shiju said...

നിയമത്തിൽ തെറ്റൊന്നും ഇല്ല. ഇരുചക്ര വാഹന അപകടം കുറയ്ക്കാൻ സഹായിക്കുമെങ്കിൽ കൂടുതൽ നല്ലതു്.

ഇതിപ്പം ലോകത്ത് ആദ്യമായി കൊണ്ടു വന്ന നിയമം ഒന്നും അല്ല. പല വിദേശരാജ്യങ്ങളിലും (പ്രത്യെകിച്ച് യൂറോപ്യൻ രാജ്യങ്ങൾ) എല്ലാ വാഹനങ്ങളും (ഇരു ചക്രവാഹനങ്ങൾ മാത്രമല്ല) ഏതു് സമയത്തും (ധാരാളം സൂര്യവെളിച്ചമുള്ള സമയത്തും) ലൈറ്റ് ഇട്ട് ഓടിക്കണം എന്നതു് നിയമമാണു്.

എന്തൊരു നിയമം വന്നാലും കണ്ണടച്ച് എതിർക്കണം എന്ന നയത്തിന്റെ ഭാഗമാണു് ഇപ്പോഴത്തെ എതിർപ്പ്. താമയിസാതെ ലൈറ്റ് ഇട്ടോടിച്ചാൽ ഉണ്ടാകുന്ന വെളിച്ച മലിനീകരണം, വായു മലിനീകരണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ പ്രബന്ധങ്ങൾ പ്രതീക്ഷിക്കാം.

Enlis Mokkath said...

അല്ല മോയ്ദീനിക്ക ....ഇങ്ങളെ ബണ്ടിക്കിപ്പോ എത്ര ലൈറ്റ്ണ്ട്...രണ്ടോ മൂന്നോ....അല്ല ഇപ്പൊ രാവിലേം ലൈറ്റ് കത്തിക്കണം .....ഓരോ പിരാന്ത്...

അല്ല ബാപ്പുട്ടി....ഞമ്മളേ വണ്ടിക്ക് ഇപ്പൊ ആകെ ഒന്നന്നെ ഇല്ല...അയിനു ഇന്റെ "ഓടി(AUDI)".ന്റെ ഡേയ്നാമോ ഹര്‍ത്താലില.......ഓന്‍ ബര്‍ക്ക് ചെയ്യൂല.....ഇഞ്ഞിപ്പോ ഞമ്മക്ക് ഞമ്മളെ ബണ്ടിം കൊണ്ട് രാവിലേം പോകാനും പറ്റൂലെ ....?..കുട്ങ്ങ്യോ പടച്ചോനെ..?..?

മോയ്ദീന്ക്ക ഇങ്ങള് എപ്പളേ അമ്മാരി ബണ്ടി ഒക്കെ വാങ്ങ്യേ....ആ നിന്ന് ചവിട്ടണ ഹീറോന്റെ സൈക്കിള്‍ തന്നെ അല്ലേ...
ബാപ്പുട്ടി ..ഇക്ക് ഇന്റെ സൈക്കിള്‍ തന്നെ അല്ലേ "ഓടിം, ബെന്‍സും, ഫരാരിം"...ഒക്കെ...

RTO Office:
സൈക്കിള്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌.....യാത്ര പുറപ്പെടുമ്പോള്‍ ടോര്‍ച് അല്ലെങ്കില്‍ മെഴുകുതിരി എടുക്കാന്‍ മറക്കരുത്......

വാലറ്റം: അപകടങ്ങള്‍ രാവിലെ ലൈറ്റ് ഇടാത്തത് കാരണം അല്ല....അശ്രദ്ധ കാരണം ആണ് സംഭവിക്കുന്നത്‌... നമ്മളെ നാട്ടില്‍ "rules are made for breaking "....എന്തെല്ലാം വന്നുപോയി ...ഹെല്‍മറ്റ്, സീറ്റ്‌ ബെല്‍റ്റ്‌......സ്പീഡ് കണ്ട്രോളര്‍...എന്നാലും ...നാട്ടിലെ കഥ തദൈവ.....

ഇനി ലൈറ്റ് ഇടാഞ്ഞിട്ടു പോലീസു പിടിക്കണ്ട...കിടക്കട്ടേ ഒരു ബ്ലും ..........