കുടുമ്മത്തുനിന്നും ഒരു കലാതിലകം വന്നവനോട് കുറേ പറഞ്ഞൂ. താഴേക്കിറങ്ങാന്‍...ദേഷ്യത്തിലും ശകാരത്തിലും. കൊക്കെത്ര കുളം കണ്ടതാ.. കുളമെത്ര കൊക്കിനേ കണ്ടതാ...ചങ്കൂനതൊരു തമാശ.... ചങ്കു ഒരു മച്ചിങ്ങ പറിച്ചു താഴേക്കിട്ടു കൊടുത്തൂ.
അനക്കം കാണാഞ്ഞൂ അടുത്ത പ്ഞ്ചായത്ത് പ്രസിഡണ്ട് ലോക്കല്‍ കുമാരേട്ടന് വന്ന് അവനോട് ലോക്കലായും തറയായും കൂതറയായും പറഞ്ഞു. ചങ്കു ആരാ മോന്. ചങ്കു സുകുമാര കല കണ്ടപോലെ ആഞ്ഞു ചിരിച്ചു. ചങ്കു ചിരിക്കിടയിലൊരു കീഴ്വായു വിട്ടു കൊടുത്തൂ. കുമാരനും കളം വിട്ടൂ. ചങ്കു തെങ്ങേ തന്നെ.
മുഖ്യമന്ത്രി വന്നു. ചര്‍ച്ചകള്‍ നടത്തി. സമരക്കാരെ പിരിച്ചുവിട്ടൂ. ചങ്കു നാളെ തെങ്ങേന്നീറങ്ങും അല്ലേലിറക്കുംന്നൊരു വാകും കൊടുത്തൂ. ഒരു വാക്കിനായി നിന്ന സമരക്കാരതോടെ സമരം പിരിച്ചുവിട്ടൂ. ചങ്കു പക്ഷേ തെങ്ങേലങ്ങനെ ഇരുന്നൂ.
സമരം മാറി. നമ്മുടെ മെഗാസ്റ്റാറും ജൂനിയര്‍ സൂപ്പര്‍സ്റ്റാറും ഒരു മിച്ചുവന്നു. പതിനഞ്ചു വെള്ളക്കറില് വന്നവരു രണ്ടുപേരും തെങ്ങിനു ചുറ്റും കാറുകള്കൊണ്ടൊരു വട്ടം തീര്‍ത്ത് മൂന്നാല് ചുറ്റു ചുറ്റീ പോക്കിരികളിച്ചൂ. ചങ്കൂനൊരു കൂസലും ഉണ്ടായില്ല. ചങ്കു ഒരോലപ്പാമ്പിനെയുണ്ടാക്കി താഴേക്കെറിഞ്ഞൂ. ചങ്കു തെങ്ങില്‍ തന്നെ.
യൂനിവേഴ്സല്‍ സ്റ്റാറുവന്ന് തോളൊക്കെ ചരിച്ച് ബുധിപരമായി അലക്സാണ്ടര്‍ മഹാരാജാവാണെന്നൊക്കെ പറഞ്ഞ് ഒരു കാലി ബിയര്ബോട്ടല് തെങ്ങിന്റെ താഴെ വെച്ചു ചങ്കൂനെ പ്രലോഭിപ്പിച്ചൂ. ചങ്കു വീണ്ടും സ്പാറി. തെങ്ങീന്നും വെട്ടിയ കള്ളിന്റെ കുടമെടുത്ത് കമ്പ്ലീറ്റ് കുടിച്ച ശേഷം കുടം താഴേക്കെറിഞ്ഞ് ബിയര്‍ ബോട്ടല്‍ പൊട്ടിച്ചൂ. ചങ്കു കള്ളിന്റെ ലഹരിയില്‍ തെങ്ങിന്റെ മോളില് ആടിയിരുന്നൂ.അമര്‍ന്നിരുന്നു.
അങ്ങനെ ചങ്കൂനെ തോല്പ്പിക്കാനവില്ല മക്കളേന്നും പറഞ്ഞ് അമര്‍ന്നിരുന്ന ചങ്കു വന്നവരെ നോക്കി കൊഞ്ഞനം കുത്തീ. തേങ്ങ പറിച്ചെറിഞ്ഞൂ.
അവസാനം അന്തിക്കാട്ടുനിന്നും സത്യേട്ടന് സധാരണക്കരന്റെ വണ്ടിയായ ഓട്ടോയും പിടിച്ച് വന്ന് തെങ്ങിനു ചുറ്റും വലം വെയ്ക്കതെ ഒതുക്കി നിര്‍ത്തി. തെങ്ങിനു താഴേന്നും പുള്ളി ചങ്കൂനെ നോക്കി. "ചങ്കൂ താഴേക്കുവാടാ, ഒരു ലൈം സോഡ കുടിക്കാം".
ചങ്കു ദേ താഴേക്കു വന്നു. വടംഅഴിച്ചുവച്ചൂ സത്യേട്ടന്റെ കൂടെപ്പോയീ.
ചങ്കൂനറിയാം സത്യേട്ടന് അറ്റ്ലീസ്റ്റ് ഒരു നാരങ്ങവെള്ളമെങ്കിലും മേടിച്ചു കൊടുക്കുംന്ന്.
കണ്ടുനിക്കുന്നോര്ക്കറിയാം. ചങ്കു സത്യേട്ടന് പോയാ ഇനീം തെങ്ങിക്കയറും. പിന്നെ ഇറങ്ങുന്ന "ഒരു നാള് വരും". അന്നു വിളിക്കുന്നത് കണ്ണൂരീന്നും വരുന്ന ശ്രീനി വാസനായിരിക്കും.
മോറല്‍ ഓഫ് ദി സ്റ്റോറീ: ചങ്കൂനെ തോല്പ്പികാനാവില്ല മക്കളെ. ചങ്കൂനു ട്യൂഷനില്ലെങ്കിലും അനുഭവങ്ങളില്‍നിന്നും ഒറ്റയ്ക്കു പഠിക്കനറിയാം.
ചങ്കു പറിച്ചെറിഞ്ഞ തേങ്ങ ഞാനെടുത്ത് കുളത്തിലിട്ടൂ...
ബ്ലും!
5 comments:
കളി ചങ്കൂനോടോ.... ഹും ചങ്കു രണ്ടാഴ്ച വെയിറ്റ് ചെയ്തു തമിഴും ഹിന്ദീം സിനിമ തിയ്യേറ്ററീ പോയി കാണും.... ഒന്നു പോടാ പുല്ലെ...
:)
അത് കലക്കി...തെങ്ങേന്നു ചങ്കു തന്നെ കുളത്തിലോട്ടു ചാടി.....ബ്ലും
ഹല്ല പിന്നെ.. ചങ്കൂനോടാ കളി...!!
<<< ഹും ചങ്കു രണ്ടാഴ്ച വെയിറ്റ് ചെയ്തു തമിഴും ഹിന്ദീം സിനിമ തിയ്യേറ്ററീ പോയി കാണും.... ഒന്നു പോടാ പുല്ലേ... >>>
അത് കലക്കി എനിക്ക് ഈ വരികള്‍ ഭയങ്കര ഇഷ്ട്ടായി
അല്ലപ്പാ....?...
അതേതാ രണ്ടാഴ്ച കഴിഞ്ഞു കാണാന്‍ പോണ സിനിമ ...?..?..?..
ബോളിവുഡിലും തിരക്കഥകള്‍ക്ക് ക്ഷാമം ആണെന്ന കേള്‍ക്കുന്നേ ....?..
ഹൌസ്ഫുളും ... ബാദ്മാഷും(ഷാഹിദ് ഫാന്‍സ് ആണെങ്കില്‍ പോകാം) എല്ലാം ഒരു പൊകയാണ് എന്നാ കേള്‍ക്കുന്നേ....
(ഹൌസ്ഫുളും-കിളിക്കൂട് പോലും വാക്യും ക്ലീനര്‍ വലിച്ചോണ്ട് പോവുന്നുണ്ടെന്നാ കിംവതന്തി.....)
പിന്നെ 'സുര'..അങ്ങ് തമിള്‍നാട്ടില്‍ ..ഇളയദളപതി ഇത്തവണയും ഒരു കുറവും വരുത്തിയിട്ടില്ല ....വില്ലന്‍ മാരെ എല്ലാം ...അടിച്ചു കേരളത്തിലേക്കും കര്ണാടാകത്തിലെക്കും പറത്തുന്നുണ്ട് പിന്നേ Audi യുടെയും മറ്റും മുകളിലൂടെ chase ചെയ്തു അടിപിടി 'നരനായാട്ടണെന്നു' കേട്ടു.....അവിടെയും വലിയ മാറ്റങ്ങള്‍ ഒന്നും ഇല്ല....
ഇനി ഹോളിവുട്ഡില് കയറി പിടിക്കുകയായിരിക്കും നല്ലത് ......അവിടെ എന്താണാവോ അവസ്ഥ....
പന്തം കൊളുത്തി പട ആവാതിരുന്നാല്‍ മതിയായിരുന്നു
Post a Comment