മെസ്സിയുടെ ഗേള്‍ഫ്രണ്ട് ഈ ബ്ലോഗിന്റെ ഒരു സ്ഥിരം വായനക്കാരിയായതിനാലും മറഡോണ പണ്ട് കുരുത്തക്കേടുകള്‍ കാണിച്ച് നടന്നപ്പോ കുരുത്തം കെട്ടവന്റെ 'മച്ചു മച്ചു' ഫ്രണ്ട് ആയിരുന്നതിനാലും അര്‍ജന്റീനയുടെ നീലേം വെള്ളേം ജേഴ്സി ഓര്‍മ്മവെച്ചകാലം മുതലേ ഇഷ്ടപ്പെട്ടു തുടങ്ങിയതിനാലും ബ്രസീലിന്റെ മഞ്ഞ ജേഴ്സി ഒട്ടും ഇഷ്ടമില്ലാത്തതിനാലും അര്‍ജന്റീനേം ശക്തരായ എതിരാളി നൈജീരിയേം തമ്മിലുള്ള തീ പാറുന്നപോരാട്ടം കാണാന്‍ ESPN ഓണ്‍ ചെയ്തു.
ആദ്യം തന്നെ അര്‍ജന്റീന ഒരു ഗോളടിച്ചതൊഴിച്ചാല് ക്ഷമയുടെ പ്ലൈവുഡ് വരെ കണ്ടുപോയി. ഫീകര കളിയായിരുന്നൂ...
ഈ സംഭവം കാണുന്നതിന്നിടയില്‍ കിച്ചണിലിരുന്നു ലക്ച്ചറടിച്ചുകൊണ്ടിരുന്ന മാതാശ്രീ, ഒന്നു രണ്ടു വട്ടം എന്തൊക്കെയോ തിരഞ്ഞുനടക്കുന്നത് പോലെ കണ്ടു.വാതിലിന്നിടയിലും ടേബിളിന്നടിയിലും സോഫേടെ സൈഡിലും എല്ലം നോക്കുന്നുണ്ട്. കളി വന്‍ ബോറായി തുടങ്ങിയപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. മൂന്നാം തവണേം ഈ സംഭവം അരങ്ങേറിയപ്പോ ഞാന്‍ കര്യമന്വേഷിച്ചൂ.
"അല്ല... ഇതിപ്പൊ കുറേനേരമായല്ലോ ... ഏന്താ ഈ തപ്പി നടക്കണേ?"
"ഓ.. നിനക്കൊന്നും ഒരു ബുധിമുട്ടൂല്ലല്ലോ... അല്ലെങ്കിലും ഇവിടെ എന്തുകുന്തത്തിനും എന്റെ കയ്യ് തന്നെ മെനക്കെടണം."
"ഓഫ്സൈഡില്‍ ഗോളടിക്കല്ലേ... കാര്യം പറ.. എന്താ പോയത്?"
"പോയതൊന്നും അല്ല. നിനക്ക് കേക്കണില്ലേ ഒരു മൂളല്‍... എവിടെയോ ഒരു വണ്ടോ മറ്റോ കുടുങ്ങിക്കിടപ്പുണ്ട്. മനുഷ്യന് അതുകേട്ട് തലയിലരിച്ചു കയറുന്നു... അതിനെയാ ഈ തിരഞ്ഞോണ്ട് നടക്കണെ."
ഇതു കേട്ടതോടെ എനിക്കൊടുക്കത്തെ ചിരി !
എന്റെ ചിരി കണ്ട് ഒന്നും മനസിലാവതെ ഫൌള് ത്രോ ഇട്ടപോലെ നിന്ന മാതാശ്രീ കാണെ, ടീ വീടെ സൌണ്ട് മ്യൂട്ടാക്കി കൊടുത്തു.
"ദേ വണ്ട് പോയീ."
ലതാണ് വുവൂസില്ന്നും പറഞ്ഞ് ഒരു ഫ്രണ്ട് അയച്ചു തന്ന വിക്കി ലിങ്കിലുള്ള കാര്യങ്ങളങ്ങോട്ട് ഗംബ്ലീറ്റ് ചാര്ത്തികൊടുത്തൂ.
എല്ലാം കേട്ടുകഴിഞ്ഞപ്പോ ആളു പറഞ്ഞൂ
"എന്തായാലും കൊള്ളാം ടീ വീ ഇനി കുറച്ചു സൌണ്ടില് കേട്ടാമതി. "
അതോടെ
"അതാ പന്തു വിജയനില്‍ നിന്നും പാപ്പച്ചനിലേക്, തിരിച്ച് വിജയനിലേക്ക് വിജയന് അഞ്ചേരിയിലേക്ക് അഞ്ചേരി ഇടതുവശത്തുകൂടെ ഒരു നീളന്‍ പാസ് അതു വലതു വിങ്ങിലുള്ള വിജയന്റെ കാലിലേക്ക്, വിജയന് ...വിജയന്... പനാല്‍റ്റി ബോക്സിന്റെ വലത്തേമൂലയില്നിന്നും നിന്നും ഇടംകാലുകൊണ്ട് ഉഗ്രനൊരു ഷോട്ട്.... ഗോള്‍..." ഈ സമ്ഭവം ഇനി ഈ ലോകകപ്പില്‍ കേള്‍ക്കാന്‍ വല്ല്യ ബുദ്ധിമുട്ടാണെന്നു മനസിലായി.
ആഫ്രിക്കന്‍ വണ്ടിനേം കുളത്തിലിട്ടു. മുക്കികൊല്ലാന്‍!!!
ബ്ലും!
9 comments:
പെരുന്നാളിന്ന് വഴിക്കച്ചവടക്കാരീന്ന് നമ്മളുപണ്ട് വാങ്ങി വിളിച്ചിരുന്ന ചുവപ്പും പച്ചേം മഞ്ഞേം പീപ്പീ.... ലതാണീ ആഫ്രിക്കന്‍ വുവൂസില്. അല്ലേ?
പിന്നല്ലാതെ. മാതാശ്രീയുടെ ബുദ്ധിമുട്ടു കൂടെ നമ്മള് കണക്കിലെടുക്കണ്ടേ? :)
ആ പണ്ടാരം ചെവീടെ ഊപ്പാടിളക്കണ സാധനം തന്നെ. എട്ത്ത് കൊളത്തിലന്നെ ഇടണം (((ബ്ലും)))
ബ്ലും!
സത്യവാ..... ചെവിയടിച്ചു ഒരു അടി കിട്ടിയ കണക്കാ മൂളല്‍
ഭ്രമരം!!
ആഹാ നല്ല സൌണ്ട്, ആ പീപ്പി ഒന്ന് കിട്ടിയിരുന്നെങ്കില്‍ നാട്ടുകാരെ മൊത്തം വെറുപ്പിക്കാമായിരുന്നു
ഭ്രമരം
ടീവീയില്‍ കേള്‍ക്കുമ്പോള്‍ ഇത്ര പ്രശ്നമുണ്ടാക്കുന്ന ഇതിനെ പറ്റി ഗ്രൌണ്ടിന്റെ അടുത്ത് താമസിക്കുന്നവര്‍ പറയുന്നത് എന്താണെന്നോ? തേനീച്ചക്കൂട് ഇളകി വരുന്നുണ്ട്...പക്ഷെ ഇവിടെ എത്തുന്ന ലക്ഷണം ഇല്ല താനും...
Post a Comment