"ബെര്‍ല്യച്ചായന്‍ സെലെക്റ്റീവ് ആകണം" !

ബെര്‍ല്യച്ചായന്‍ 1000 പോസ്റ്റ് ഇട്ട് മലയാളബ്ലോഗില്‍ 'ചാരിത്ര്യം' കുറിച്ചൂന്ന് ഇന്നലെ അവിടെ പോയപ്പോ വായിക്കാനിടവന്നു. സന്തോഷം. ബെര്‍ല്യച്ചായന്‍ ഇനിയും ഒരായിരം പോസ്റ്റിട്ട് മൊത്തം മലയാളം ബ്ലോഗിന്റെ 'ചാരിത്ര്യം' വീണ്ടും തിരുത്തി കുറിക്കുന്ന വരെ ആ കംമ്പ്യൂട്ടറിന്ന് ആയുസ്സുണ്ടാവട്ടെ....

ഈ അവസരത്തില്‍ പറയാനുള്ളതെന്താണെന്ന് വച്ചാല്‍, അച്ചായന്‍ സെലക്റ്റീവാവണം. അച്ചായനെപ്പോലുള്ള വലിയ വലിയ ബ്ലോഗ്ഗര്‍മാര്‍, ബ്ലോഗു കലയുടെ മര്‍മ്മമറിഞ്ഞവര്‍, പുതുമുഖ ബ്ലോഗ്ഗര്‍മ്മാര്‍ക്ക് ചാന്‍സ് കൊടുക്കണം. ഈ കണ്ട ചീള്‌ വിഷയങ്ങള്‍ക്കെല്ലാം അച്ചായന്‍ കയറി അഭിനയിക്കേണ്ട, ഛെയ്, തലവെയ്ക്കേണ്ട വല്ല കാര്യവുമുണ്ടൊ? അതെല്ലാം പുതിയ പുതിയ ബ്ലോഗ്ഗര്‍മാര്‍ക്ക് കൊടുത്തൂടേ?

ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കില്‍ ഇവിടെ എങ്ങനെ പുതിയ ബ്ലോഗര്‍മാരുണ്ടാവും? ഇപ്പോതന്നെ ബെര്‍ല്യച്ചായന്റെ ബ്ലോഗിനെന്തൊരു ഇനിഷ്യല്‍ പുള്ളാ, സംഭവം കൂതറയാണെങ്കിലും സ്വയംമ്പന്‍ സാധനമാണെങ്കിലും ഇനിഷ്യല്‍ പുള്‍ കാരണം ഒരു പാടു കമെന്റുകള്‍ അവിടെ കിട്ടുന്നുണ്ട്. ഇങ്ങനെ ഡെയ്‌ലി അങ്ങോര്‍ ബ്ലോഗിട്ടുകഴിഞ്ഞാ ബാക്കി ഉള്ള ഇളം തലമുറബ്ലോഗ്ഗര്‍മാരുടെ ഒക്കെ ബ്ലോഗില്‍ ഹിറ്റ് കൂറയില്ലേ? അവിടെ കലക്ഷന്‍ കുറയില്ലെ? അവരെ പെണ്‍പിള്ളാരു മൈന്റു ചെയ്യുമോ?വേണ്ട മലയാളം ബ്ലോഗ്ഗിണികളിലെ ബഹു ഭൂരിപക്ഷമുള്ള ആന്റിമാര്‍ പോലും തിരിഞ്ഞു നോക്കുമോ?


ഇപ്പോതന്നെ വന്ന് വന്ന്, ഞങ്ങടെ ഓഫീസില്‍, പിള്ളേര്‌ സിസ്റ്റം ഓണ്‍ ചെയ്താ ആദ്യം ബെര്‍ല്യച്ചായന് നേര്‍ന്നിട്ടാ മനോരമ വരെ തുറക്കുന്നത്. അവിടെ ചെന്ന് ഐറ്റം ഡാന്‍സിന്റെ വര്‍ണ്ണ ചിത്രങ്ങളോടെയുള്ള പോസ്റ്ററുള്ള രണ്ട് ബ്ലോഗ് വായിച്ചു കഴിഞ്ഞാ പിന്നെ വെറും പുതുമുഖ ബ്ലോഗറൊക്കെ തലേന്ന് രാത്രി ഉറക്കമിളച്ചിരുനു പണ്ടാരമടങ്ങി ഇല്ലാത്ത തമാശയൊക്കെ ആലോചിച്ച് എഴുതിയ ബ്ലോഗ് വായിച്ചാലൊന്നും ഒരു 'ഗുമ്മ്' കിട്ടത്തില്ലാന്നാ ലവരൊക്കെ ഇപ്പൊ പറയുന്നേ.

അതെങ്ങനാ, ഈ ഉപഭോഗ സമ്സ്കാരം പടര്‍ന്ന് പിടിച്ചതില്‍ പിന്നെ,  ഫോറിന്‍ ലിക്കറങ്ങു രണ്ടു പെഗ്ഗ് ചെന്ന് കഴിഞ്ഞാ പിന്നെ കുറ്റിപ്പുറം നാടനടിച്ചാ വല്ലതും അവോ? അല്ല എന്തിനെങ്കിലും ആവോ? എവടന്ന് !

പണ്ടൊക്കെ, രണ്ടായിരത്തിന്റെ തുടക്കങ്ങളില്‍, 'ബെര്‍ളിത്തരങ്ങള്‍ ഡോട് ബ്ലോഗ്‌സ്പോട്ടെന്ന' ബാനറില്‍  ഗൂഗ്ഗിള്‍ പ്രൊഡ്യൂസ് ചെയ്തിരുന്ന സമയത്ത്, അച്ചായന്റെ ബ്ലോഗ്ഗുകള്‍ കാര്യപ്രസക്തവും ആക്ഷേപ ഹാസ്യവും നിറഞ്ഞ് മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറിയിരുന്നതായിരുന്നൂ. എന്നാലിടക്കാലത്ത്, പുലി, 'ബെര്‍ളിത്തരങ്ങള്‍ ഡോട് കോം' എന്ന ബാനറില്‍ സ്വന്തമായി  ബ്ലോഗ്ഗുകള്‍ നിര്‍മ്മിച്ച് വിത്രണം ചെയ്യാന്‍ തുടങ്ങിയതോടെ ബ്ലോഗിന്റെ കഥയിലും തിരക്കഥയിലും കാര്യമായി കോട്ടം തട്ടിയില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നൂ.ബ്ലോഗിന്റെ കൂടെ ഇടുന്ന ചിത്രങ്ങളിലെ ശരീര ശാരീര വടിവുകളും വിടവുകളും കൂടുതല്‍ മിഴിവുറ്റതാക്കാനുള്ള ശ്രമം ഇവിടെ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നൂ എന്ന കാര്യവും സൂചിപ്പിക്കണ്ട് വയ്യാ.

ഈ ഭൂലോകത്ത് ഹോമോ സാപ്പിയന്‍ എന്ന ശാസ്ത്രീയ നാമത്തില്‍ 'അതും ഇതും' ഉള്ള ആര് ഐറ്റം ഡാന്‍സ് കളിച്ചാലും അങ്ങോട്ട് കാമറ തുറന്ന് വെയ്ക്കുന്ന അച്ചായന്റെ ബ്ലോഗ്ഗുഗള്‍ ഇതുവരെ മലയാളികള്‍ക്ക് മനസ്സിന്റെ ഒരു വിങ്ങലായിരുന്നു. ഇനി അതൊക്കെ അച്ചായന്‍ കുറയ്ക്കണം, ഇതുപോലുള്ള ചില്ലറ കേസുകെട്ടുകള്‍ ആധുനിക ഭൂലോകത്തിലെ നവ ബ്ലോഗര്‍മ്മാര്‍ക്ക് വിട്ടു കൊടുക്കൂ അച്ചായാ. അവര്‍ക്കും കിട്ടട്ടെ ആ പ്രശസ്തി, പ്രശംസ. 

അച്ചായന്‍ കാര്യമാത്ര പ്രസക്തമായ വിഷയങ്ങളില്‍ അച്ചായന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കൊണ്ടുവരണം എന്നതാണ് ഒരു നവ അഭിനവ ബ്ലോഗറെന്ന നിലയില്‍ എനിക്കു പറയാനുള്ളത്. പിന്നെ അച്ചായന്റെ തന്നെ സ്വന്തം മെഗാസ്റ്റാര്‍ ചെയ്യുന്ന പോലെ ഉയര്‍ന്നുവരുന്ന ചില ബ്ലോഗ്ഗ് താരങ്ങളെ ചേര്‍ത്ത് നിര്‍ത്തി വ്യത്യസ്തമായ ശൈലികളില്‍ ഉള്ള ബ്ലോഗ്ഗുഗകളും പരീക്ഷിക്കാവുന്നതാണ്. 

ഞാന്‍ അതി വിനയപൂര്‍വ്വം നിര്‍ത്തട്ടേ. 
നിങ്ങള്‍ക്കും അച്ചായനും ഒരിക്കല്‍കൂടി നന്‍മകള്‍ നേരുന്നു.
കൂപ്പു കൈ. 
ജൈ ഹിന്ദ്.

ഹൌ... ഒരു ഗ്ലാസ് നാരങ്ങാ വെള്ളം, ഐസിട്ടത്...

ഒരായിരത്തിന്റെ മുങ്ങല്‍,
ബ്ലും !

7 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

...ഉയര്‍ന്നുവരുന്ന ചില ബ്ലോഗ്ഗ് താരങ്ങളെ ചേര്‍ത്ത് നിര്‍ത്തി വ്യത്യസ്തമായ ശൈലികളില്‍ ഉള്ള ബ്ലോഗ്ഗുഗകളും പരീക്ഷിക്കാവുന്നതാണ്...

അങ്ങനെ വല്ലോത്തിനും സെലക്ഷന്‍ ട്രയല്‍ ഉണ്ടെങ്കില്‍ അച്ചായാ ചതിക്കരുത്, ആദ്യമേ പറയണേ... എക്സര്‍സൈസ് ചെയ്യാനാ...

ശ്രീ said...

തന്നെ, തന്നെ. ;)

അനൂപ്‌ said...

കുറെ നാളായി കാണാനില്ലാരുന്നല്ലൊ? വീണ്ടു0 വന്നൂല്ലേ ;)

മൻസൂർ അബ്ദു ചെറുവാടി said...

കുറച്ചു സംഘടനക്കാര്യവും പിന്നെ പാരവെപ്പും വിലക്കും അലക്കും കൂടി ചേര്‍ക്കായിരുന്നു. എങ്കില്‍ ഗുമ്മു കൂടിയേനെ.

Sreejith said...

നുമള്ളും ഉണ്ട് ചെങ്ങായി ..

Junaiths said...

ഹഹ കുരുസേ...ഗുരൂനൊരു അലക്ക്...

വായന said...

ബെര്‍ളിച്ചായന്‍ ആയിരം തികച്ചന്നോ?
എപ്പേ...
സാപ്പി ഒരാഴ്ച കമ്പൂട്ടറ് തൊറക്കാണ്ടയാല്‍ ബുലോകത്ത് എന്തൊക്കെയ നടക്കാ..