കുളത്തില്‍ ഹാജി മുതലാളി

മലയാളികളുടെ ബിനീത സ്രദ്ധക്ക്, 

ഞാനതങ്ങട്ട് മുയ്മനായിട്ട് ബാങ്ങാന്‍ തീരുമാനിച്ച വിവരം ഇതിനാല്‍ രേഖപ്പെടുത്തികൊള്ളുന്നൂ. ഏത്, നമ്മടെ ഇന്ത്യാവിശനേയ് . എന്നട്ട് ചാനലിനെ രക്ഷിച്ചെടുക്കാനുള്ള തായെ പറയുന്ന ഫോര്‍മുല അങ്ങട്ട് നടപ്പിലാക്കും.

1. എഡിറ്റോറിയല്‍ ബോര്‍ഡിലെ ചെയ്ത്താമ്മാരടെ ഹറാംപറപ്പീന്ന് ഞമ്മടെ ചാനലിനെ അങ്ങട് മോചിപ്പിച്ച് സ്വതന്ത്രമാക്കും.
2. ചാനല്‍ പരിപാടീടെ ബാക് ഡ്രോപ്പ് കറുപ്പില്‍നിന്നും പെര്‍മനന്റ് ആയി പച്ച നിറമാക്കും.
3. വാര്‍ത്ത, അല്ലെങ്കി ബാര്‍ത്ത തുടങ്ങുമ്പോ "അസ്സലാമു അലൈക്കും" പറഞ്ഞ് തുടങ്ങിക്കും
4. വായിക്കുന്ന പെണ്‍കുട്ടികളെ മിനിമം തട്ടം ധരിപ്പിക്കണം പുരുസമ്മാരെ ബഹുമാനിക്കാന്‍ പടിപ്പിക്കും.

5. ആണുങ്ങളോട് ബല്ല്യബല്ല്യ ചോദ്യങ്ങളൊന്നും ചോദിപ്പിക്കൂല. ഇങ്ങട്ട് പറണത് കേട്ട് മുണ്ടാണ്ടിരിപ്പിക്കും.
6.ആ മുസ്ലി പവറിന്റെ പരസ്യത്തിനെ പകരം  ഇക്കാക്കന്റെ ചിത്രം പരസ്യമായി ഇടക്കിടക്കങ്ങനെ ഇടീപ്പിക്കും.
7. ഐസ്ക്രീമിന്റെ പരസ്യം കുടുക്കാതിരിപ്പിക്കും.
8. ഒമ്പത് മണിന്റെ ബാര്‍ത്ത, "അല്‍  ന്യൂസ് നൈറ്റ്" എന്നാക്കും.
9. കൊച്ചിയില്‍നിന്നും ആസ്ഥാനം മലപ്പുറത്തേക്കു മാറ്റിക്കും.

ഇങ്ങക്കെന്തേങ്കിലും ഫോര്‍മുല തോന്നണുണ്ടെങ്കീ കമന്റൊലൊന്നിടീ. ഞമ്മക്ക് നടപ്പിലാക്കാന്‍പറ്റോന്ന് നോക്കാലോ.

ബേറെ ബിശേശമൊന്നുമില്ലല്ലാ, ഇങ്ങക്കെല്ലാം സുഖം തന്നേണല്ലാ... പെരുത്ത് സന്തോസം !

എന്ന്,
കുളത്തില്‍ ഹാജി മുതലാളിക്കുവേണ്ടി,
അഭ്യസ്തനായ സെക്കട്രീ,
കുളത്തിന്റരികത്ത് ബസീര്‍. [പ്രീഡിഗ്രീ (മൂന്ന് പ്രാവശ്യം) ]
ബ്ലും!

NB:അക്ഷരത്തെറ്റൊന്നും ബല്ല്യ കാര്യാക്കണ്ടാ. ഞമ്മളെ അടുത്ത് പൈസണ്ട്, പിന്നെ റാഡോ ബാച്ചില് ടൈമും ണ്ട്!

7 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഇന്ത്യാവിഷന്‍ വാരാന്ത്യം ഈ ആഴ്ച അഡ്വ: ജയശങ്കര്‍ നിര്‍ത്തിയതിങ്ങനെയാണ്. മുസീം ലീഗിന്റെ ഇതുവരെ കേള്‍ക്കാത്ത ഒരു പോഷക സംഘടന ഇന്ത്യവിഷന്‍ ഏറ്റെടുത്തില്ലെങ്കില്‍ അടുത്ത ആഴ്ച വീണ്ടും കാണാം. അല്ലെങ്കിലും വെറും ലീഗ് ഹൌസ് ന്യൂസ് സഹിക്കേണ്ട ഗതികേടൊന്നും നമുക്കും ഇല്ല. ഞാനും പറയുന്നൂ. അവരേറ്റെടുത്തിട്ടില്ലെങ്കില്‍ ഞാന്‍ വീണ്ടും ഇന്ത്യാ വിഷന്‍ തന്നെ കാണും!

അസൂയക്കാരന്‍ said...

ഞാന്‍ പുതിയ ആളാണ് എന്റെ ബ്ലോഗില്‍ ഒന്ന് വരൂ.

http://asooyakkaaran.blogspot.com/

Kichu $ Chinnu | കിച്ചു $ ചിന്നു said...

kalakki :)

നൂലന്‍ said...

പെണ്‍കുട്ടികളെ മിനിമം തട്ടം ധരിപ്പിക്കും അപ്പൊ ആണ്‍ കുട്ടികളയോ അവരേം എന്തേലും ചെയ്യുമോ ???
തകര്‍പ്പന്‍ പോസ്ടാണ് മാഷെ

മുക്കുവന്‍ said...

മൈക്രോ മിനിമം ആയാലും എനിക്ക് പെരുത്തിഷ്ടായി...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

കിച്ചൂ അതാണ്.
ആണ്‍കുട്ടികളെ കോ... അതു വേണോ?
മുക്കുവാ, ആവും.

Villagemaan said...

നികേഷു പോയതോടെ ഇന്ത്യ വിഷന്റെ ചേല് പോയി എന്നാ കരുതിയെ. അന്നെരമല്ലേ ഞമ്മന്റെ ബഷീര്‍ക്കയും മുനീര്‍ക്കയും കൂടി ഒന്ന് ആഞ്ഞു പിടിച്ചത്..

ഇനി ഇപ്പൊ ലീഗ് യൂത്തന്‍മാരോ മറ്റോ ചാനല്‍ ഏറ്റെടുത്താല്‍ പിന്നെ വിശുദ്ധന്മാരുടെ പദവിയിലേക്ക് ഒരു വാഗ്ദാനം കൂടി ആവും !