"പുന്നാരതുമ്പികള്‍" (A)

ആപ്പിളിലും മണീ ചെയിനിലും കാശ് പോയവര്‍ക്ക് പോയ കാശ് തിരിച്ചുപിടിക്കാനൊരു സുവര്‍ണ്ണാവസരം.!

 പുന്നാരതുമ്പികള്‍    (A) 
ദ "കിന്നാരതുമ്പികള്‍" റിമെയ്ക്.

അപ്പനപ്പുപ്പന്റെ കാലത്തെ ഇക്കിളികളായ "രതിനിര്‍വേദം", "അവളുടെ രാവുകള്‍" എന്നിവ വീണ്ടും ഇറങ്ങിയാല്‍ സൂപ്പര്‍ ഹിറ്റാവുമെങ്കില്‍ അത്രയധികം ജനറേഷന്‍ 'ഗാപ്പ്' ഇല്ലാത്ത [സത്യമായിട്ടും അത്രയ്ക്ക് ഗ്യാപ്പില്ല്ല...] "കിന്നാരത്തുമ്പികള്‍" റീമെയ്ക് ചെയ്താലും വന്‍ വന്‍ ഹിറ്റുതന്നെയാവും. കാശിട്ട് കാശുവാരാന്‍ ഒരു സിനിമ... പലതിലും കാശുവാരാന്‍ നോക്കിയ നമ്മുടെ വേദനിയ്ക്കുന്ന കോടീശരന്‍മാര്‍ക്ക് ഇതുപോലുള്ള നല്ല റിട്ടേണ്‍സ് ഉറപ്പുള്ളതും കലാ മൂല്യമുള്ളതുമായ സിനിമകളില്‍ കാശുമുടക്കി ആ പോയ കാശ് തിരിച്ചുപ്പിടിക്കാവുന്നതേയുള്ളൂ.

പേര് "പുന്നാരതുമ്പികള്‍" എന്നു തന്നെ ഇടാം.

നായകന്‍ പക്ഷേ സന്തോഷ് പണ്ഡിതന്‍ സാര്‍ തന്നെ വേണം. ഈശ്വരന്‍മരേ ആ വലിയകുട്ടീടെ ഡേറ്റ് കിട്ടുമോ എന്തോ. നായിക കുറച്ചു വണ്ണം കൂടിയ കുട്ടിമതി. കൂടെ അഭിനയിക്കുന്നവരെല്ലാം പല വലിപ്പത്തിലുള്ള കുട്ടികളായാ നന്ന്. ഒരഞ്ച് പാട്ടും ഏഴ് ഫൈറ്റും ഓരഞ്ചാറു തുണ്ടും. പക്ഷേ കമ്പ്ലീറ്റ് കഴിവുള്ളവരായിരിക്കണം.

അല്ലെങ്കിലും കഴിവുള്ളവര്‍ കടന്നുവരുമ്പോ ഫീല്ഡിലുള്ളവര്‍ക്ക് ഇത്തിരി അസൂയയാ...അതുമൈന്റ് ചെയ്യാന്‍ പോണ്ട.

ബൈ ദ ബൈ, ഈ ഐഡിയ ബ്ലോഗിലിട്ടതു കാരണം നാളെയോ മറ്റന്നാളോ കാനഡയില്‍നിന്നുള്ള സൈറ്റിലോ ഫ്രാന്‍സില്‍നിന്നുള്ള ഫെയ്സ് ബുക്കിലോ ഈ സിനിമയുടെ ലിങ്ക് കാണാന്‍ സാധ്യതയുണ്ട്. അങ്ങനെ കണ്ടാല്‍ പ്ലീസ്.. പ്രിഥ്വിരായപ്പനെയോ അമ്മയെയോ അറിയിക്കണം . ഒരു പാട് വേദനിച്ചവരെ ഇനിയും വേദനിപ്പിക്കരുത്. അവരൊക്കെ ചിലപ്പോ ഇംഗ്ലീഷില്‍ കരഞ്ഞുകളയും. നമുക്കാണെങ്കില്‍, ഈ മുമ്പൈലൊന്നും പോകാത്തത്കൊണ്ട്, അവരുടെ ആ ഹൃദയവേദന കമ്പ്ലീറ്റ് അങ്ങോട്ട് മനസ്സിലാവില്ല. അതോണ്ട് തന്നെ മനസ്സുതുറന്ന് അവരെയൊന്നാശ്വസിപ്പിക്കാന്‍പോലും കഴിയില്ല.

എന്തായാലും ബാക്കി തിയേറ്ററില്‍ വെച്ചു കാണാം.

കുളത്തിലേക്കൊരു റീമെയ്ക് വരാന്‍ സാധ്യതയുണ്ട്.

ബ്ലും!

8 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഇതും വേണമെങ്കില്‍ ഒരു സൈക്കോളജിക്കല്‍ അപ്പ്രോച്ചിലെടുക്കാവുന്ന സിനിമ തന്നെയാണ്!!!

Junaiths said...

പുന്നരതുമ്പികള്‍ മാത്രം പോരാ...ഇണ,ലോറി തുടങ്ങിയവയും വേണം...
കളഞ്ഞവയെല്ലാം കുളത്തില്‍.....ബ്ലും....

the man to walk with said...

:)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കുരുത്തംകെട്ടവനേ, നീ ജീവിച്ചിരിപ്പുണ്ടോ??

പെണ്‍കൊടി said...

ഇപ്പോ ഈ ഭാഗത്തൊന്നും ഇല്ലേ?... ഞാന്‍ വീണ്ടും ബ്ലോഗി തുടങ്ങിയാലോ എന്നാലോചിക്കുന്നു..... അനുഗ്രഹിച്ചാലും...

ശ്രീ said...

പറഞ്ഞതു പോലെ, ഇവിടൊക്കെ ഉണ്ടോ?

ലംബൻ said...

കുറെ കാലമായല്ലോ കുളത്തില്‍ കല്ല്‌ വീണിട്ട്.
ഇനി നിരന്തരം എറിയണെ.

Raees hidaya said...

:)