ഒരു അമേരിക്കന്‍ പോക്കറ്റടി

സ്ഥല കാല ബോധം:
ഹൊബ്ബോക്കന്‍, ന്യൂജേഴ്സി.
സമയം ശനിയാഴ്ച രാത്രി പന്ത്രണ്ടര.

ഒരു ഡാന്‍സ് ക്ലുബ്ബ്.
കുരുത്തക്കേടിന്ന് ഇവിടേം കുറവില്ല.
രണ്ട് ബിയറും നല്ല ഡീ.ജേ. നല്ല മൂഡും!
യുവത്വത്തിന്റെ രക്തം തിളയ്ക്കുന്ന ആള്‍ക്കൂട്ടം.
നല്ല തിരക്കും.
എന്റെ മുന്നില്‍ ഒരു കൂട്ടം പെണ്‍പിള്ളേര്‍.
അവരുടേം കഥ ഇതു തന്നെ.
പാട്ടിന്റെ താളത്തിനൊത്ത് അവരും ആടുന്നു
അവരുടെ ഇടയിലേക്ക് ഒരു ചുള്ളന്‍ കടന്നു വന്നു!
സ്വാഭാവികമായും ഒരു പെണ്‍കൊച്ചിനെ ലവന്‍ അടിച്ചുമാറ്റി.
റൊമാന്‍സ്‌ നല്ലരീതിയില്‍ മുന്നേറുന്നു.
റൊമാന്‍സും ഡാന്‍സും ഡി ജെ യും ഒരു ഒരു മണിയായതോടു കൂടെ ഉത്തുംഗശ്രേണിയിലെത്തി.
പെട്ടെന്നാണത് സംഭവിച്ചത്.
ലവളുടെ ഷോള്‍ഡറില്‍ തൂങ്ങിക്കിടന്നിരുന്ന ബാഗില്‍നിന്നും ലവന്‍ ഒരു വാല്ലറ്റ് അടിച്ചുമാറ്റി ലവന്റെ പോക്കറ്റിലേക്കിട്ടു.
ഒരു നിമിഷം കഴിഞ്ഞപ്പോള്‍ അവനവളെ വിട്ടിട്ടു പോയീ.
ഇതൊന്നും അറിയാതെ നായിക നൃത്തം തുടര്‍ന്നു.
ഞാനല്ലാതെ മറ്റൊരു കൂട്ടം ‍പിള്ളേരും ഇതുകണ്ടന്തം വിട്ടുനിന്നൂ.
പെട്ടന്ന് എന്താണ്‌ സംഭവിച്ചതെന്നു മനസ്സിലായപ്പോള്‍ നേരെ ചെന്ന് അവളോടു വിവരം പറഞ്ഞൂ. ശബ്ദം കാരണം പറയുന്നതു കേള്‍ക്കുന്നില്ലാ.
അവസാനം കാണിച്ചു കൊടുത്തപ്പൊഴാണ് വിവരം അറിയുന്നത്.
അധികം സമയമാവാഞ്ഞതു കാരണം ആളവിടെ തന്നെയുണ്ട്.
അവളോട് പോയി സെക്യൂരിറ്റിക്കുള്ള ബൌണ്‍സേഴ്സിന്നോട് വിവരം പറയാന്‍ പറഞ്ഞൂ.
അവരവനെ അതുപോലങ്ങു താഴ്ത്തീ.
അവള്‍ക്ക് സംഭവം തിരിച്ചു കിട്ടീ.
അഭിമാനം കൊണ്ട് ഞാന്‍ രണ്ടിഞ്ച് പൊങ്ങീ.
പിന്നെ ആലോചിച്ചപ്പോ വല്ല്യ ഗുണം തോന്നീല്ല.
പോക്കറ്റടിക്കാരന്റെ ടീം അവിടെ ഉണ്ടെങ്കിലോ?
നല്ല തല്ല്‌ നാട്ടിക്കീട്ടുമ്പോ എന്തിനാ ഇവിടെവന്ന്?
അതും പബ്ബില്‍ പോയി കണ്ണിനു താഴെ ഒരു കറുപ്പുമായി വന്നാല്‍ പിന്നെ പറയേം വേണ്ട.
മാനം പാറിയ വഴിക്ക് പിന്നെ ഡക്കാനെയര്‍വേസുപോലും പറക്കൂല്ലാ...
നിന്ന സ്ഥലത്തുന്ന്നും ഒറ്റ മുങ്ങലായിരുന്നു ആള്‍ക്കൂട്ടത്തിലേക്ക്.
ബ്ലും!

16 comments:

രസികന്‍ said...

ഇന്നാ പിടി .. തേങ്ങ കിട്ടാത്തതുകൊണ്ട് ഒരു ഈത്തപ്പഴം...))))))))))))ഠേ(((((((((((((

തറവാടി said...

:)

പകല്‍കിനാവന്‍ | daYdreaMer said...

ലവന്മാരുടെ ഇടി അറിയാമല്ലോ... ഏതായാലും നമ്മുക്ക് മലയാളിക്കു പത്തൊന്‍പതാമത്തെ അടവ് അറിയാമെന്നത് കൊണ്ടു കുഴപ്പമില്ല. പി ടി ഉഷ ചേച്ചിയുടെ നാട്ടുകാരല്ലേ നമ്മള്‍...
പുതുവത്സരാശംസകള്‍....!!

ചാണക്യന്‍ said...

ബ്ലും....:)
കുരുത്തം കെട്ടവന് നവവത്സരാശംസകള്‍...

Kaithamullu said...

ഒരു സംശ്യോല്ല്യാ ... കുരുത്തം കെട്ടവന്‍ തന്നെ!
-അടുത്ത കൊല്ലേങ്കിലും നന്നായി വരട്ടേ!

സഹയാത്രികന്‍...! said...

പാവം പോക്കറ്റടിക്കാരന്റെ കഞ്ഞീല്‍ ബൌന്‍സേറെ ഇട്ടല്ലോ കുരുത്തംകെട്ടോനെ...!
അടുത്ത വര്‍ഷമെന്കിലും ഈ കുരുത്തക്കേടൊക്കെ ഒന്നു കുറക്കാന്‍ നോക്ക്...അല്ലേല്‍ തല്ലു വാങ്ങാന്‍ അമേരിക്ക വരെയൊന്നും പോകേണ്ടി വരില്ലാ....!

sreeNu Lah said...

സ്നേഹം നിറഞ്ഞ പുതു വത്സരാശംസകള്‍

മുക്കുവന്‍ said...

hmm... gochu kallan... last couple of weeks tooo cold, yep better to be in a night club :)

reduce the visit to clubs :) thats not a good place to time pass. you might get into trouble easly.

Manoj മനോജ് said...

സംഗതി ശരിയാണോ? അതോ കഥയോ?
എന്തായാലും കുരുത്തം കെട്ടവനേ ഇവിടെ സൂക്ഷിക്കണം. നാട്ടിലെ പോലെ ഇടിയല്ല ഇവിടെ കിട്ടുക വെടിയുണ്ടയായിരിക്കും. ന്യൂജേഴ്സിയില്‍ ഇക്കൊല്ലം 3ഓ 4ഓ ഇന്ത്യക്കാര്‍ക്ക് ഇവര്‍ ഫ്രീയായിട്ട് വെടിയുണ്ട കൊടുത്തിട്ടുണ്ട്. ഇവര്‍ക്ക് ഒരു വെടിയുണ്ടയേ പോകൂ. നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ ജീവനാണ്.

അത് പോലെ വല്ലവന്മാരും തടഞ്ഞ് നിറുത്തി പേഴ്സോ മറ്റോ ചോദിച്ചാല്‍ അങ്ങ് കൊടുത്തേയ്ക്കുക. താമസിച്ചാല്‍ കത്തി കുത്തോ വെടിയുണ്ടയോ ഉറപ്പ്. അത് കൊണ്ട് പേഴ്സില്‍ എപ്പോഴും 10-20 ഡോളര്‍ മാത്രം വെച്ച് ബാക്കി മുംബൈയില്‍ ചെയ്യുന്നത് പോലെ ഷര്‍ട്ടിനുള്ളിലെ പോക്കറ്റില്‍ നിക്ഷേപിച്ചേക്കുക.

പിന്നെ മുക്കുവന്‍ പറഞ്ഞത് മനസ്സില്‍ വെച്ചേയ്ക്കുക.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കുരുത്തം കെട്ടവനേ, കല്ലിടുന്നതിനു പകരം വെടിയുണ്ട മേടിക്കല്ലേ! ഞങ്ങള്‍ക്കിനിയും ഈ കുളത്തില്‍ കല്ലിടാനുള്ളതാണ്. അപ്പോ? ബ്ലും!

പുതുവത്സരാശംസകള്‍.

smitha adharsh said...

അപ്പൊ,നല്ല കാര്യം ചെയ്തു അല്ലെ...ഗുഡ് ബോയ്..
ലവള് 'താന്ക്സ്' പറഞ്ഞില്ലേ?
ഹാപ്പി ന്യൂ ഇയര്‍..

Tomkid! said...

കൊച്ചു കള്ളാ‍...

നരിക്കുന്നൻ said...

പോസ്റ്റ് വായിച്ച് ഒരു ഇന്ത്യക്കാരന്റെ അഭിമാനം വളർത്തി ഒരിഞ്ച് വലുതായ കുരുത്തം കെട്ടവനോട് ഇഷ്ടം തോന്നിയിരിക്കുമ്പോഴാണ് കമന്റുകളിലൂടെ ചിലർ പേടിപ്പെടുത്തുന്നത്. അമേരിക്ക ഇത്രക്ക് വലിയ പ്രശ്നമുള്ള നാടാണോ? തോക്കുകൊണ്ട് സംസാരിക്കുന്ന ഇത്തരം കാടന്മാരോട് കളിക്കുമ്പോൾ ശ്രദ്ധിക്കണേ...

പുതുവത്സരാശംസകൾ!

Calvin H said...

നന്നായി കുക‌ഒകു‌കെ...
മോഷ്ടാവിനെ പിടിക്കാന്‍ സഹായിച്ചതും, സ്വന്തം തടി രക്ഷിച്ചതും. അന്യനാട്ടിലെ തല്ല് ഒരു മയമുണ്ടാവില്ല.

അടിയുടെ ഇടിയുടെ വെടിയുടെ മുന്നില്‍ നമ്മള്‍ തല കുനിക്കില്ല. പക്ഷേ എന്തിനാ വെറുതേ അല്ലേ :)
ചിന്ത പണി മുടക്കിയതു കാരണം പോസ്റ്റ് വന്നതറിഞ്ഞില്ല

പിരിക്കുട്ടി said...

hmmmm...............

അപരിചിത said...

lol
enthaa oru punya pravarthi!
:O