ബ്ലാങ്കൂരു വന്നിട്ട് വര്‍ഷം രണ്ടായെങ്കിലും ഇതുവരെ കന്നടയില്‍ വല്ല്യ തെറികള്‍ പോലും പഠിക്കാന്‍ പറ്റാത്തതിന്റെ സങ്കടം മനസ്സില്‍ കിടന്നു വയലിന്‍ [ശോകഗാനം !] മീട്ടുന്ന ഒരു വല്ല്യസമൂഹത്തിന്റെ ഭാഗമാണ് ഞങ്ങള്‍ കുറച്ചു പേര്‍.
അതിന്നിടയില്‍ നീര്‍ക്കോലിക്കും വിഷം ന്നൊക്കെ പറയുന്നപോലെ ഒരു വിത്ത്, കണ്ടാല്‍ തനി പാവം, ന്നാ കൊണ്ടാലോ, ഇത്രയ്ക്കൊരു സംഭവം ഈ ഭൂഗണ്ഢത്തില്‍ ഇല്ലാന്ന് നിസ്സംശയം പറയും. അത്തരം ടീംസ് മാത്രമാണല്ലോ നമ്മുടെ ഒരു റേഞ്ച്.
അവള്‍ക്കറിയാവുന്ന കന്നടകൊണ്ട് ഞങ്ങളെല്ലാരും ഏതാണ്ട് പൊറുതിമുട്ടിയിരിക്കുന്ന കാലം. ആരെക്കണ്ടാലും പുട്ടിന്നു തേങ്ങയിടുന്നപോലെ മലയാളത്തിന്നിടയില്‍ കന്നടയും ചാര്‍ത്തി ഒരുമാതിരി ഉല്‍പ്രേക്ഷാഖ്യാലംകൃതി ന്നൊക്കെയാണ് ആളുപറയാറ്. പ്രധാന കന്നടവാക്കുകള്‍ 'കളസാമാടു'[നീ പോ മോനെ ദിനേശാ] 'ബായ മൂച്ചു'[ക മാ ന്നൊരക്ഷരം മിണ്ടരുത്] 'കുത്കൊള്ളീ' [നിന്നെ ഞാനിരുത്തും] എന്നീ ലോക്കല്‍ നമ്പറുകളും പിന്നെ നമുക്കു കേട്ടുപോലും പരിചയമില്ലാത്ത ഇമ്മിണി ബല്ല്യ നമ്പറുകളുമൊക്കെ പ്രയോഗിച്ചു ആളു മുറിമൂക്കായി കുത്തിമറയുന്ന കാലം.
അങ്ങനെയിരിക്കുമ്പോഴാണ് അവളുടെ ഒരു ആത്മാര്‍ഥ[വാളന്‍പുളി തന്നെ,തന്നെ!!!] സുഹൃത്ത് മറ്റൊരവതാരത്തെ ഞങ്ങള്‍ അറിയാതെ കൂട്ടിമുട്ടുന്നത്. ഒന്നിച്ചു നടക്കുമ്പോ ദേ ലവളുടെ കന്നട വീണ്ടും ...സ്വാഭാവികം . ഈ ശല്ല്യം സഹിക്കവയ്യതായപ്പോഴാണ് നമ്മുടെ രണ്ടാമത്തെ പാര്‍ട്ടി അത് പുറത്തുവിട്ടത്.
ഈ രണ്ടു ടീംസും ബാങ്ക്ലൂരില്‍ ജോലിയില്‍ ജോയിന്‍ ചെയ്യന്‍ വന്ന കാലം, നേരെ കാമ്പസ്സില്‍നിന്നും കാലെടുത്തുവച്ചകാരണം എന്തും ഏതും പഠിക്കുമെന്ന വാശിയില്‍ നമ്മുടെ താരം. ആ കൂട്ടത്തില്‍ കന്നടയും കേട്ടു പഠിച്ചൂ. ആദ്യം പഠിച്ചത് , എഷ്ടു [ 'എന്തര് തരണമപ്പീ?' ന്ന് തെക്കന്‍ ] എല്ലീ [ ' ഏട്ത്തൂ ? ' ന്നു വടക്കന്‍ ] തുടങ്ങിയ ലോക്കല്‍ വാക്കുകള്‍ . ഇതൊന്നു വാഖ്യത്തില്‍ പ്രയോഗിക്കനായി ചില ഫില്ലേര്‍സായി ആവ്ദു[ആ, ലങ്ങനെ തന്നെ] ആവുദാ[ ഈസ് ഇറ്റ് ട്രൂ പണിക്കരേട്ടാ?] എന്നിങ്ങനെയുള സാധനങ്ങ്ളും കയ്യില്‍ കരുതി പ്രയോഗിക്കനായൊരു അവസരം കാത്തു നിന്നു.
ഒരു ദിവസം താരം ബസ്റ്റാന്റീന്ന് ചില്ലറ സാധനങ്ങൊളൊക്കെ അറിയാവുന്ന കന്നടയില്‍ വിലപേശി വാങ്ങിയശേഷം ആ ചാരിതാര്‍ഥ്യം മനസ്സില്‍ ഒരു പുഞ്ചിരിയാക്കി ബസ്സില്‍ കയറി ഇരുന്നു. തൊട്ടടുത്ത സീറ്റില്‍ ബസ് പുറപ്പെടാന്‍ തുടങ്ങുമ്പോ ഒരു ചേച്ചി ഓടിക്കിതച്ചു വന്നിരുന്നൂ. കാണാന്‍ ഒരൊന്നൊന്നര സൈസുള്ള ചേച്ചി ഇരുന്നപ്പോ തന്നെ താരത്തിന്റെ അടുത്ത്നിന്നും ഹാഫ് ടിക്കറ്റെ കണ്ടക്റ്റര്‍ മേടിച്ചുള്ളൂന്ന് ഫ്ലാഷ്. ഒരിത്തിരി കഴിഞ്ഞപ്പോ നമ്മുടെ സൈസ് ചേച്ചീ കയറി കന്നടയില്‍ കാര്യം പറഞ്ഞു തുടങ്ങീ. ദോഷം പറയരുതല്ലോ നമ്മുടെ താരത്തെ കണ്ടാല്‍ മലയാളി ആണെന്നു പറയാന്‍ ഒരു ന്യായവുമില്ലാത്തതിനാല്‍ ആ ചേച്ചിയെ കുറ്റം പരഞ്ഞു കൂടാ.
അറിയാത്ത കന്നട ഒറ്റടിക്കു കുറേ കേട്ടപ്പോ ആദ്യം പകച്ചു പോയ നമ്മുറ്റെ താരം പതുക്കെ പതുക്കെ സ്റ്റെഡിയാക്കന്‍ തുടങ്ങീ. അറിയാവുന്ന 'അവുദാ ? .. അവുദൂ അവുദൂ ഊ ഊ.. ഊം ' ,വീണ്ടും 'അവുദാ ? .. അവുദൂ' മാത്രമാണ് താരത്തിന്ന് പറയാനൊക്കുന്നത്. അങ്ങനെ ചേച്ചി എന്തുപറഞ്ഞാലും താരം അവുദാ അവുദു തന്നെ. മനസ്സിലായതിന്നും മനസ്സിലാവത്തതിന്നും ഇതങ്ങനെ വെച്ചൂ കാച്ചിക്കൊണ്ടിരിക്കുകയാണ്.
ഒരു പത്തുമിനിറ്റ് കഴിഞ്ഞുകാണും ചേച്ചിയുടെ സ്വരമെല്ലാം അങ്ങു മാറി, മുഖത്തൊരു WWWF ദേഷ്യം ആകെ ചുവന്ന് വശപ്പെശക്. താരത്തിന്റെ മുഖത്തെയും അകത്തെയും ചിരിയൊക്കെ കാവേരി കടന്നു.
'യൂ ഡോണ്ട് നോ കന്നഡാ?' [ നിനക്കൊന്നും കന്നഡ അറിയാന്‍ പാടില്ലേടീ? ]
താരം വിട്ടില്ല 'സ്വല്‍പ്പ സ്വല്‍പ്പ' [കുരച്ചു കുരച്ചു ന്നു ടീവി മലയാളം]
'ദെന്‍ വേര്‍ ആര്‍ യു ഫ്രം' [നീയ്യൊക്കെ എവിടേന്ന് കെട്ടിയെടുത്തൂ?]
'കേരളാ...'
' എടി #$%^%$ മോളെ, മനുഷ്യന് ചൂടെടുത്തിട്ടിരിക്കാന്‍ മേല... ആ ചില്ലൊന്നു നീക്കിയിടാനാ ഞാന്‍ കഴിഞ്ഞ പതിനഞ്ച് മിനിട്ടായി നിന്നോട് പറഞ്ഞുകൊണ്ടിരിക്കുന്നത്...മനസ്സിലായോ ? %$#%$ '
' എടി #$%^%$ മോളെ, മനുഷ്യന് ചൂടെടുത്തിട്ടിരിക്കാന്‍ മേല... ആ ചില്ലൊന്നു നീക്കിയിടാനാ ഞാന്‍ കഴിഞ്ഞ പതിനഞ്ച് മിനിട്ടായി നിന്നോട് പറഞ്ഞുകൊണ്ടിരിക്കുന്നത്...മനസ്സിലായോ ? %$#%$ '
കേട്ടപാതി കേള്‍ക്കാത്ത പാതി താരം ചില്ലു തുറന്നൂ. കൂടെ ഒരുപദേശവും ചേച്ചീടെ കയ്യീന്ന് കയ്യോടെ മേടിച്ചു .
മൊറേല്‍ ഓഫ് ദി സ്റ്റോറി :" മനസ്സിലാവാത്തതും കൂടെ മനസ്സിലായീന്ന് പറഞ്ഞാ മനസ്സിലായതും കൂടെ മനസ്സിലാവില്ല .. മനസ്സിലായോ?" [അതേ...കട്ടതു തന്നെയാണ്]
അങ്ങനെ അവളേം പിടിച്ച് കുളത്തിലിട്ടപ്പോ ഒരു
ബ്ലും!
17 comments:
:-) kalakki
ബാംഗ്ലൂര്‍ ആയ്യിരുന്നപ്പോള്‍ കേട്ട ഒരു കഥ.
മുറിക്കന്നഡ പഠിച്ച ഒരു കക്ഷി ബസ്സില്‍ കയറി. അടുത്തിരിക്കുന്നത് മലയാളി ആണെന്ന് അറിയാതെ.
"ഈ ബസ്സ് MG.Road ഹോഗുമോ?"
മലയാളി ചേട്ടന്‍ : "ഹോഗുമായിരിക്കും "
:)
%$#@#@$%&*%$#@
((((ബ്ലും)))
കാല്‍വിന്‍ന്‍ന്‍ന്‍ന്‍..... :)
:)....
Gathi kettal lavalum oru malayalam blog thudangum .. pinnathe kaaryam parayandallo .. :)
ഹി..ഹി..അവുദാ അവുദു വരുത്തി വെക്കുന്നയോരോ കുഴപ്പങ്ങളേ..:)
ശ്രീഹരി അഥവാ കാല്‍വിന്റെ ഹോഗല്‍ പിന്നേം ചിരിപ്പിച്ചു..:)
ഹവ്ദാ.. ഹവ്ദു... കൊള്ളാം..
പിന്നെ താരം നമുക്കെല്ലാം സുപരിചിതമായ ആളായതുകൊണ്ട് ഒന്നും പറയുന്നില്ല.... ബ്ലും.. അത്ര തന്നെ...
ഇനി താരത്തെ നേരിട്ടറിയാത്തവര്‍ക്ക്...
ഈ ഹവ്ദാ ഹവ്ദു വിലൊന്നും താരം ഒതുങ്ങുന്നില്ല... ഇതിലും വലിയ അമ്പുകള്‍ ആ ആവനാഴിയില്‍ ഉണ്ട്...
കലക്കി.. ബ്ലും...,
ശരിക്കും ഈ അവുദാ അവുദു എന്ന് പറഞ്ഞാൽ എന്തുവാ...[ഒകെ, ഒകെ എന്നാണോ?]
കൊള്ളാം...:)
ഇങ്ങനെത്തെ ആളുകള്‍ ധാരാളമുണ്ട്
"ബ്ലാങ്കൂരു വന്നിട്ട് വര്‍ഷം രണ്ടായെങ്കിലും ഇതുവരെ കന്നടയില്‍ വല്ല്യ തെറികള്‍ പോലും പഠിക്കാന്‍ പറ്റാത്തതിന്റെ സങ്കടം മനസ്സില്‍ കിടന്നു...." :- 101 കല്ലും ഒരു കുളവും ദക്ഷിണ വൈയ്കൂ ....കമ്പ്ലീറ്റ് തെറിയും പഠിപിച്ചു തരാം..
ps: i am very very decent..
ha ha ha...
ho! angane manusyarkku vaayichu chirikkan patiya oru post ittu....
alenkil orumathiri politics um...kozhikode an malayalavum...manusyarkonnum manasilakathum illa....
epost kollammm...
nalla post nnu ...kulathilekku oru kallu...
blum!!!!!!
sreehari paeru matiyo
*shocking news*
kidilam comment heheheh...
കുരുത്തം കേട്ടോന്റെ അവസ്ഥ സുരേഷ് ഗോപി പറഞ്ഞത് പോലെ "ഹെനിക്കു കന്നട ഖേട്ടാ മനസിലാവും" എന്നാണോ? എന്ന് വെച്ചാല്‍ കന്നടയില്‍ പറഞ്ഞാല്‍ ഗൊത്താകും എന്ന മട്ട്. ഇനി ബാംഗ്ലൂരില്‍ എത്തി കാലം ഇത്രയായിട്ടും കന്നട ഗൊത്തായില്ലെങ്കില്‍ ചൊറിയുന്പോ ഗൊത്താകും. അവസാനം ഗൊത്തി ഗൊത്തി മരത്തില്‍ കേറി ഗൊത്താനുള്ള വക ഒക്കട്ടെ.
കന്നട കഥകള്‍ പറയാനാണെങ്കില്‍ ഒരു പോസ്റ്റ് മുഴുവന്‍ ഇടാം.... അത്രക്കുണ്ട് എന്റെ പതിനൊന്നു വര്‍ഷത്തെ ബാംഗ്ലൂര്‍ ജീവിതത്തില്‍....
ശ്രീഹരി (കാല്‍വിന്‍ ശ്രീഹരിയുടെ പടം അടിച്ചു മാറ്റിയതാണോ) പറഞ്ഞതിന്റെ ബാക്കി കൂടി പറയട്ടെ....
ഹോഗിയാലും ഹോഗീല്ലെങ്കിലും ഞാനീ ബസില്‍ ഹോഗും.
കൊള്ളാം
Goal adikkan oru chance kittiyaal athu orikalum pazhakkaruthu ketto??????
കളസാമാടു'
ഭയങ്കര രസായിട്ടുണ്ട് ബ്ലോഗില്‍ ആയുസ്സ് കാണുന്നുണ്ട്
അവസാനം താരത്തെ ബ്ലും ആക്കി അല്ലേ:)
Post a Comment