പിക്ച്ചര്‍ അഭീ ഭീ ബാക്കി ഹൈ മെരെ ദോസ്ത്...

പണ്ട്, ഒരുപാട് പണ്ട്...
എന്നുവച്ചാല്‍?
പണ്ടാരം... ഒരു ഗതികെട്ട കാലത്ത്...
അന്ന്...?

♫  ഒരുമിച്ചു പങ്കിട്ട ബാല്യകാലം, 
ഒരു മിച്ചു പങ്കിട്ട ഐസ്ക്രീം കാലം 

ആ എല്ലാം മനസ്സിലായീ.

അന്ന്, കോയിക്കോടങ്ങാടീലെ, കേസാര്‍ടീസീ സ്റ്റാന്റിന്റടുത്ത് 'ടോയിലറ്റ് കാമറാ' ഫെയ്മസ് ഹോട്ടലിന്റിപ്പുറത്ത്, ബസ്റ്റോപ്പിലെ മറ്റേ ഇത്താത്താന്റെ നാട്യഗുരുവായിരുന്നൂ അദ്ദേഹം.

അതിപ്പോ എല്ലാര്‍ക്കും അറിയണതല്ലേ...

ഒരോദിവസവും മാറിമാറി ഭരത്നാട്യം, കുച്ചുപ്പുടി, തിരുവാതിരക്കളി, മോണോ ആക്റ്റ് എന്നിങ്ങനെ പല കലാപരിപാടികളും പടിപ്പിച്ച്, വേഷോം കെട്ടിച്ച്, കാശും കൊടുത്ത്, വീട്ടീലേക്കൊരു ഏസീം മേടിച്ചുകൊടുത്ത് ടീവീക്കരുടെ മുന്നിലേക്ക് തള്ളിവിട്ട് എത്ര അവാര്‍ഡ് ചേച്ചിക്ക് മേടിച്ചു കൊടുത്ത ആളാ അദ്ദേഹം! അന്നൊക്കെ ശരിക്കും ഒരു മഹാനായിരുന്നൂ അദ്ദേഹം.

അതേ, നമ്മടെ ഇക്കാന്റെ സ്വന്തം ഗഫൂര്‍ക്കാ ദോസ്തല്ലേന്നോ !!!

ഇന്നിപ്പോ എന്താ പ്രശ്നം?


ആ പന്നതെണ്ടി പണ്ടാരക്കാലന്‍ നമ്മടെ ഇക്കാനെ കൊല്ലുംന്ന് പറഞ്ഞിരിക്കുന്നൂ.
പടച്ചോനേ, പണി പാളിയാ....?
ഏതാണ്ടൊക്കെ.
ന്നട്ട് ?
ഒരു സീഡീം കൊണ്ട് ബ്ലാക്മെയിലിംങ്ങും തുടങ്ങീ.
ആണോ??? ആ സീഡിയില്‍ മുഴുവനും ഐസ്ക്രീം കഴിച്ച്ത് തന്നേണോ??
ആ... ആര്‍ക്കറിയാം!

ഇതാ പറയുന്നത്, തട്ടുംപുറത്ത് തണുത്തപ്പോ കെട്ടിപ്പിടിച്ചത് അട്ടയെ ആണെങ്കീ, അതു മോനേ..., ചോരക്കുടിച്ചിട്ടേ വിടൂ...

എവിടെ നിന്നോ ഒരു ദേശിയ പതാക പാറി വന്ന് കുളത്തില്‍ വീണൂ.

ബ്ലും!

NB: പതാകയ്ക്കൊരു വിമാനത്താവളത്തിന്റെ മണം. ഇനി സീ ബീ ഐ വീണ്ടും അന്വേഷിക്കേണ്ടി വരുമോ എന്തോ ...

9 comments:

Manoj മനോജ് said...

ഇക്ക വീണ്ടും പത്രത്താളുകളില്‍ നിറയുമെന്നാ തോന്നണേ... ഇക്കാന്റെ സമയം... ദോസ്ത് ഇക്കാനെ അതേ പോലെ പൂട്ടി... ഇനി ബോള് ഇക്കാന്റെ കേര്‍ട്ടില്‍... അതോ പഴയ പോലെ മീഡിയയുടെ കോര്‍ട്ടിലോ?

എന്തായാലും കുളത്തില്‍ കല്ല് കുറേ വീഴും.... ബ്ലും ബ്ലും ബ്ലും....

ശ്രീ said...

:)

അനൂപ്‌ said...

വന്നോ എവിടാരുന്നു ഇത്രേം നാള്‍?ബ്ലും

മുക്കുവന്‍ said...

പാമോലിന്‍,ഐസ്ക്രീം,ലാവലിന്‍,അഭയാ.. നാലു വിഷയങ്ങള്‍ ഒരു തെറ്റുംകൂടാതെ വരും.. എന്നാപിന്നെ ആരേലും അത് തെളിയിക്കുമോ? അത് ഇന്‍ഡ്യാ രാജ്യത്ത് എന്നേലും നടക്കുമോ .. എനിക്ക് തോന്നണില്ല! കുറെ ചെളി അങ്ങോട്ടും ഇങ്ങോട്ടും വാരിയെറിയും... കൂടുതലെറിയുന്നവന്‍ ഇലക്ഷന്‍ ജയിക്കും.. പാ‍ാവം ജനത ബ്ലും!

വാഴക്കോടന്‍ ‍// vazhakodan said...

ബ്ലും ബ്ലും ബ്ലും....

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

മനോജേട്ടോ... ബോള്‍ പിന്നേം തട്ടിക്കളിക്കാനായി ഗ്രൌണ്ടിലുണ്ടാവും കുറച്ചുകാലം. അതു ഷുവറാ...ഇപ്പോ പിന്നെ ഓരോരോ പാര്‍ട്ടിക്കോരോ ചാനലുള്ളതോണ്ട് പലതും കണേണ്ടി വരും !
ശ്രീയുടെ ചിരിക്കൊരു മാറ്റോല്ല്യ!
നൂലാ, ചുമ്മാ... ഒന്നു മുങ്ങീ. കല്ലിട്ടു കല്ലിട്ടു കുളിക്കാന്‍ മറന്നുപോയായിരുന്നു കുറച്ചു നാളായി. അപ്പോ ഒന്നു കുളിക്കാന്നു കരുതി... :)
മുക്കുവാ, ലോ ലതാണു കാലചക്രം !
വാഴക്കോടാ... അതാണ്‍ ബ്ലും !

Junaiths said...

പണ്ട് ...ഒത്തിരി പണ്ടല്ല മൂന്നാല് കൊല്ലം മുന്പ്..വാര്‍ത്ത
കുട്ടിസാന്‍ ജനറല്‍ സെക്രട്ടറി...
ഹും..ഐസ് ക്രീം കേസില്‍ പെട്ടവനൊക്കെ ജനറല്‍ സെക്രട്ടറി..
അതെന്നാടാ കൊച്ചനെ ഐസ് ക്രീം കേസ്
അതെ അപ്പാപ്പാ അങ്ങൊരു ഐസ് ക്രീം തിന്നിട്ടു കാശ് കൊടുക്കാതെ പമ്മി പമ്മി പുറത്തേക്കു പോയ്‌..
ഐസ് ക്രീം പാര്‍ലറിന്റെ വാച്ചര്‍ കേറി പിടിച്ചു കേസാക്കി..അതാ..

ഒരു ബോള്‍ ഐസ് ക്രീം മുഴുവനായ് ബ്ളും..

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ജുനൈതേ...കേരള്ത്തിലിനിയാരും കടയില്‍ കയറി മാന്യമായി ഒരൈസ്ക്രീം എന്നു ചോദിക്കൂല !

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഐസ്ക്രീം കഴിച്ചത് മാത്രം അല്ല വേറെ പലതും ഉണ്ട്